വോഡ്കയുടെ ഗുണങ്ങള്‍!
പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും നല്ല ഒരു പ്രതിവിധിയാണ് വോഡ്ക എന്നാണ് പുതിയ കണ്ടെത്തല്‍. സൗന്ദര്യ സംരക്ഷണത്തില്‍ എങ്ങിനെയാണ് വോഡ്ക സഹായിക്കുന്നതെന്ന് നോക്കാം.
1. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിപ്പാന്‍ വോഡ്ക ഉപയോഗിക്കാം...
രണ്ട് സ്പൂണ്‍ വോഡ്ക എടുക്കുക. ഇത് കുറച്ച് വെള്ളവും ചേര്‍ത്ത് മുഖത്തേക്ക് സ്‌പ്രേ ചെയ്യുക. കോട്ടണ്‍ വച്ച് മുഖം ഒപ്പിയെടുക്കുക. ചര്‍മ്മത്തിന് നിറവും തിളക്കവും വര്‍ദ്ധിക്കുന്നത് കാണാം.
2. മുഖം വൃത്തിയാക്കാന്‍...
നല്ല ഒരു കഌസറാണ് വോഡ്ക. വോഡ്കയും കുറച്ച് ഗ്രീന്‍ ടീയും എടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു പഞ്ഞിയില്‍ മുക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. രോമകൂപങ്ങളില്‍ അടിഞ്ഞിരിക്കുന്ന അഴുക്കെല്ലാം ഇളകി മുഖം ഫ്രഷ് ആകും.
3. കാലിലെ ദുര്‍ഗന്ധം അകറ്റാന്‍...
വിയര്‍പ്പ് അടിഞ്ഞത് മൂലമുള്ള കാല്‍പാദങ്ങളിലെ ദുര്‍ഗന്ധമകറ്റാന്‍ വോഡ്ക സഹായിക്കും. വോഡ്ക കുറച്ച് തണുത്ത വെള്ളവുമായി യോജിപ്പിച്ച് ഒരു പഞ്ഞി ഉപയോഗിച്ച് കാലില്‍ തേച്ച് പിടിപ്പിക്കുക.
4. തലമുടി വളരാന്‍...
മുടി വളര്‍ച്ചക്കും മുടിക്ക് തിളക്കം വയ്ക്കാനും വോഡ്ക നല്ലതാണ്. കുറച്ച് മയോണെയ്‌സ്, അടിച്ചെടുത്ത മുട്ട എന്നിവ കുറച്ച് ഒലീവ് ഓയിലും വോഡ്കയും ചേര്‍ത്ത് മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. ഇരുപത് മിനിട്ടിനുശേഷം കഴുകിക്കളയാം. താരനെ പ്രതിരോധിക്കാനും വോഡ്ക നല്ലതാണ്.
https://www.facebook.com/Malayalivartha