മൃഗശാലയിലെത്തിയ ഗര്‍ഭിണിയായ യുവതി കടുവ കൂടിനു സമീപം ഇരുന്നപ്പോള്‍ സംഭവിച്ചതെന്ത്? വീഡിയോ കാണൂ...
കടുവക്കൂടിനടുത്തേക്കൊന്നും പോകാന്‍ പോലും നമുക്കൊക്കെ പേടിയാണ്. കടുവകള്‍ കമ്പിവേലിക്കുള്ളിലാണെങ്കിലും അവയ്ക്കു ചുറ്റും കണ്ണാടി അതിരിട്ടിട്ടുണ്ടെങ്കിലും അത്ര പെട്ടെന്നൊന്നും ആരും അടുക്കാന്‍ ധൈര്യപ്പെടില്ല.
കാരണം നമുക്കൊക്കെ അറിയാം. എങ്ങനെയെങ്കിലും ആ വേലിക്കെട്ടുകള്‍ തകര്‍ത്ത് ആ മൃഗം പുറത്തു വന്നാലോ എന്ന ചിന്ത കൊണ്ടാണ് നാമൊക്കെ അങ്ങനെ ചെയ്യുന്നത്. അതിനു മറ്റൊരു വശം കൂടിയുണ്ട്. മനുഷ്യരെ കാണുമ്പോള്‍ അവരുടെ മാംസം തിന്നണമെന്ന ഒരു ചിന്തയല്ലാതെ മറ്റൊന്നും ആ മൃഗത്തിനു തോന്നില്ല എന്നാണ് പൊതുവേയുള്ള വിചാരം.
അതുകൊണ്ടാണ് ഇന്ത്യാനയിലെ ഒരു മൃഗശാലയില്‍ നടന്നസംഭവം കൗതുകമാകുന്നത്. ബ്രിട്ട്‌സി ഓസ്‌ബോള്‍ എന്ന യുവതി ബന്ധുവായ നടാഷയ്‌ക്കൊപ്പം മൃഗശാലയില്‍ എത്തിയതായിരുന്നു. ഒരു കടുവക്കൂടിന് സമീപം എത്തിയ നടാഷ അതിന് അടുത്ത് ഇരുന്നു.
അപ്പോഴാണ് ഒരു കടുവ നടാഷയ്ക്ക് സമീപം എത്തിയത്. പിന്നെ എന്താണ് സംഭവിച്ചത് എന്നു കണ്ടു നോക്കു. തീര്‍ച്ചയായും അവരെ കടിച്ചുകീറി തിന്നണം എന്ന് അതിനു തോന്നിയതായി നമുക്ക് തോന്നില്ല! ഉവ്വോ..തോന്നിയോ?
https://www.facebook.com/Malayalivartha