ചാകരയുണ്ടാകാന്‍ മേയര്‍ മുതലയെ അങ്ങ് കെട്ടി...!!
പറഞ്ഞുവരുന്നത് മെക്‌സിക്കോയിലെ കാര്യമാണ്. കഥയിലെ നായകന്‍ സാന്‍ പെദ്രോ ഹുവാമെലൂല നഗരത്തിലെ മേയര്‍ വിക്ടര്‍ അഗെയ്‌ലറാണ്.
തുറമുഖ നഗരമായ ഇവിടെ മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരയുണ്ടാകാന്‍ അഗെയ്‌ലര്‍ നല്ല ഒന്നാന്തരമൊരു മുതലയെ വിവാഹം കഴിച്ചു ഭാര്യയാക്കി മാറ്റി. ദക്ഷിണ മേഖലയായ ഓക്‌സാക്കയില്‍ വെള്ളിയാഴ്ചയായിരുന്നു ചടങ്ങ് നടന്നത്.
പരമ്പരാഗതമായി ഇവിടെ നില നില്‍ക്കുന്ന വിശ്വാസങ്ങളില്‍ ഒന്നാണ് ഇത്. മത്സ്യ ബന്ധന തൊഴിലാളികള്‍ക്ക് ഭാഗ്യം കൊണ്ടുവരാനും കൂടുതല്‍ മീനുകള്‍ കിട്ടാനും ചെയ്യുന്ന ആചാരം. വ്യാഴാഴ്ച ചടങ്ങിന് മുമ്പായി പെണ്‍ മുതലയെ സ്‌നാനം ചെയ്യിക്കുകയും അതിന് ശേഷം വെള്ള കുപ്പായം അണിയിക്കുകയും വായ തുറക്കാന്‍ കഴിയാത്ത വിധം നാട കൊണ്ട് കെട്ടിയടയ്ക്കുകയും ചെയ്തു.
വര്‍ഷംതോറും നഗരപിതാവ് ഓരോ മുതലകളെ വിവാഹം ചെയ്യണമെന്നതാണ് പരമ്പരാഗത ആചാരം. കടലിനും കരയ്ക്കും നല്ല വിളവുകള്‍ കിട്ടാനും അതിലൂടെ എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം കിട്ടാനും എല്ലാവര്‍ക്കും എല്ലാവരാലും നന്മയുണ്ടാകണമെന്നും താന്‍ ആഗ്രഹിക്കുന്നതായി മേയര്‍ പറഞ്ഞു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ ചടങ്ങില്‍ എല്ലാവരും നൃത്തം ചെയ്യുന്നതും പതിവാണ്.
https://www.facebook.com/Malayalivartha