അതിമനോഹരമായ മ്യൂണിക് നഗരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട സവിശേഷതകള്‍!
ജര്‍മ്മനിയിലെ മ്യൂണിക് നഗരം. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ അതിമനോഹരമായ സിറ്റികളില്‍ ഒട്ടും മാറ്റ് കുറയാതെ സ്ഥിതി ചെയ്യുന്ന നഗരം. കാഴ്ചയിലും സംസ്‌കാരത്തിലും കാല്‍പ്പന്ത് കളിയിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന നഗരം. നേരിട്ട് പോയി സന്ദര്‍ശിക്കാത്ത തന്നെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ അതിന്റെ ഭംഗി കണ്ട് മനസ്സിലാക്കാം. മ്യൂണിക് നഗരത്തിലെ ചില സവിശേഷതകള്‍...
ഗതാഗതം...
യൂറോപ്പിലെ ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങള്‍ ഉള്ള നഗരമാണ് മ്യൂണിക്. മറ്റ് യൂറോപ്പ് നഗരങ്ങളില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ ഏറ്റവും എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും മ്യൂണിക്കില്‍ സഞ്ചരിക്കാം. ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ നേരിടേണ്ടി വരില്ല. സമയം പാലിക്കുന്നതില്‍ കൃത്യനിഷ്ഠയുള്ള ജങ്ങളാണ് ഇവിടെയുള്ളത്. സൈക്കിളുകളും മറ്റും കൊണ്ട് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഏറെ ക്ഷമാശീലമുള്ള ആള്‍ക്കാരെയായിരിക്കും നിങ്ങള്‍ക്ക് നിരത്തുകളില്‍ കാണാന്‍ സാധിക്കുക.
നിങ്ങള്‍ ചിന്തിക്കുന്നതിനുമപ്പുറമുള്ള പ്രഭാതഭക്ഷണം...
മ്യൂണിക്കില്‍ രാവിലത്തെ ഭക്ഷണമായി ലഭിക്കുക വെയ്‌സ്വസ്‌റ്റെ ആണ്. അതായത് വെള്ള സോസേജ്. സ്വീറ്റ് മസ്റ്റര്‍ഡും ബേക്ക് ചെയ്ത പ്രെറ്റ്‌സെല്‍സും ഓവനില്‍ വെച്ച് ഉണ്ടാക്കിയാണെടുക്കുന്നത്. മ്യൂണിക്കില്‍ എത്തുന്നവര്‍ തീര്‍ച്ചയായും രുചിച്ചിരിക്കേണ്ട ഒരു ഇനമാണ് വെയ്‌സ്വസ്‌റ്റെ.
എങ്ങും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍...
നഗരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അംബരചുംബികളായ കെട്ടിടങ്ങളും നിരനിരയായി പായുന്ന വാഹനങ്ങളും മാത്രമാണ് നമ്മുടെ ചിന്തകളിലേക്ക് കടന്നുവരിക. ഇംഗ്ലീഷെര്‍ ഗാര്‍ഡന്‍ മുതല്‍ ഒളിമ്പിയ പാര്‍ക്ക് വരെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍.
ഒക്ടോബര്‍ ഫെസ്റ്റ്...
മ്യൂണിക്കിലെ ഒക്ടോബര്‍ ഫെസ്റ്റാണ് ജര്‍മ്മനിയില്‍ നടക്കുന്ന ഏറ്റവും വലിയ ഫെസ്റ്റ്. 1810ല്‍ ബവറിയന്‍സ് ജനത ലുഡ്വിഗ് രാജകുമാരന്റെ വിവാഹം ആഘോഷിച്ചതാണ് ഇന്നും ഒക്ടോബര്‍ ഫെസ്റ്റായി കൊണ്ടാടുന്നത്. ഒക്ടോബറിലെ ആദ്യവാരത്തിലാണ് ഒക്ടോബര്‍ ഫെസ്റ്റ് ആഘോഷിക്കുന്നത്. പ്രത്യേക തരത്തിലുള്ള വേഷം അണിഞ്ഞാണ് സ്ത്രീയും പുരുഷനും എത്തുക. പിന്നെ മേശകളില്‍ ബീയര്‍ നുരയും.
https://www.facebook.com/Malayalivartha