പൊലീസില്‍ നിന്ന് ലേലത്തില്‍ വാങ്ങിയ കാറിന്റെ അറയില്‍ ലക്ഷങ്ങള്‍, ചുരുളഴിയാത്ത ആ രഹസ്യം!
പൊലീസില്‍ നിന്ന് ലേലത്തില്‍ സ്വന്തമാക്കിയ കാറില്‍ സൂക്ഷിച്ചിരുന്നത് ലക്ഷങ്ങള്‍. ചെറിയ കെട്ടുകളിലായി പതിനായിരക്കണക്കിന് ഡോളര്‍ കിട്ടിയ ആളെക്കുറിച്ചായി പിന്നീടുള്ള അന്വേഷണം. അമേരിക്കയിലായിരുന്നു സംഭവം നടന്നത്. പൊലീസില്‍ നിന്ന് ലേലത്തില്‍ പിടിച്ച കാറിന്റെ പവര്‍ വിന്‍ഡോ തകരാറിലായതിനെ തുടര്‍ന്നാണ് ഉടമ ഡോര്‍ തുറന്ന് തകരാര്‍ പരിഹരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഡോറിന്റെ സീലിങ് അഴിച്ച ഉടമ കണ്ടത് അതില്‍ കറുത്ത പ്ലാസ്റ്റ് കവറില്‍ പൊതിഞ്ഞ കെട്ടുകളാണ്.
കവര്‍ പൊട്ടിച്ചപ്പോളാണ് ഉടമ ശരിക്കും ഞെട്ടിയത്. ചെറിയ കെട്ടുകളായി അടുക്കി കവറില്‍ പൊതിഞ്ഞ പത്തിന്റേയും ഇരുപതിന്റേയും ഡോളറുകളായിരുന്നു അതിനുള്ളില്‍. അത്തരത്തിലുള്ള ഏഴുകെട്ടുകളാണ് കാറില്‍ നിന്ന് ലഭിച്ചത്. കാറിന്റ ഉടമ തന്നെയാണ് ചിത്രങ്ങള്‍ അടക്കം ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വാര്‍ത്ത വൈറലായതോടെ പോസ്റ്റും ചിത്രങ്ങളും നീക്കം ചെയ്ത് ഉടമ മുങ്ങുകയായിരുന്നു.നിയമ ലംഘനത്തിന് പോലീസ് പിടിച്ച കാറായിരുന്നു പിന്നീട് ലേലത്തില്‍ വിറ്റത്. കാറിന്റെ പഴയ ഉടമ സൂക്ഷിച്ച കള്ളപ്പണമായിരിക്കും അതെന്ന ചര്‍ച്ചകള്‍ ഓണ്‍ലൈനില്‍ നടക്കുന്നുണ്ടെങ്കിലും പണം ലഭിച്ച ആളെക്കുറിച്ചോ, അത് എന്തു ചെയ്തു എന്നതിനെക്കുറിച്ചോയുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
https://www.facebook.com/Malayalivartha