ഫുട്ബോള്‍ പരിശീലകന് ജോസ് മൗറീഞ്ഞോയുടെ കടുത്ത ആരാധികയായ 59-കാരി!
തന്റെ ശരീരത്ത് ജോസ് മൗറീഞ്ഞോയുടെ ഇരുപതോളം ടാറ്റൂകള്‍ പതിച്ച് തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് 59കാരിയായ വിവിയന്‍ ബോഡിക്കോട്ട്. തന്റെ ശരീരം ജോസിന് സമര്‍പ്പിക്കുകയാണെന്നും വിവിയന്‍ പറയുന്നു.
വിവിയന്‍ പറയുന്നത് ഇങ്ങനെയാണ്:''ഞാന്‍ എന്നും നഗരത്തില്‍ പോകും.തിരിച്ച് വീട്ടില്‍ വരുന്നത് ശരീരത്തില്‍ മൗറീഞ്ഞോയുടെ ഒരു ടാറ്റൂവും പതിച്ച് കൊണ്ടായിരിക്കും. അദ്ദേഹത്തെ നേരില്‍ കാണാന്‍ ഞാന്‍ കൊതിക്കുന്നു. കാണുന്ന ആ നിമിഷത്തെക്കുറിച്ച് ഞാന്‍ എപ്പോഴും സ്വപ്നം കാണുന്നു.അദ്ദേഹം വളരെയേറെ സുന്ദരനാണ്. ഒരു തവണയും പത്രങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രം കാണുമ്പോള്‍ ഞാന്‍ വികാരാധീനയാകുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാണ് ജോസ് മൗറിഞ്ഞോ.
https://www.facebook.com/Malayalivartha