ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കുതിരയുടെ റെക്കോര്‍ഡ് ഗള്ളിവര്‍ നേടുമോ? (വീഡിയോ)
ലോകത്തിലെ ഏറ്റവും ചെറിയ കുതിരയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ഗള്ളിവര്‍ എന്ന കുതിരക്കുട്ടി. വെറും 30 സെന്റീമീറ്റര്‍ നീളവും മൂന്നു കിലോ ഭാരവുമുള്ള കുഞ്ഞന്‍ കുതിരക്കുട്ടിയാണ് ഗള്ളിവര്‍.
30 സെ.മീ നീളമെന്നു പറയുമ്പോള്‍ ഒരു വലിയ പൂച്ചയുടെ വലിപ്പം മാത്രം. വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ ഹിഡാല്‍ഗോയിലുള്ള ഒരു ഫാമിലാണ് ഈ കുട്ടി കുതിര ജനിച്ചത്. ചെറിയ കുതിരകളുടെ ഇനത്തില്‍ പെട്ടതാണ് ഗള്ളിവര്‍.സാധാരണ ഈ ഗണത്തില്‍പ്പെട്ട കുതിരകളുടെ ശരാശരി ഉയരം 97 സെന്റീമീറ്ററാണ്.
ഗള്ളിവര്‍ മറികടക്കുന്നത് അമേരിക്കയിലെ ന്യൂഹാംഷെയറിലുള്ള ഐന്‍സ്റ്റീന്‍ എന്ന കുതിരയുടെ റെക്കോര്‍ഡാണ്. ഐന്‍സ്റ്റീന് 35 സെന്റീമീറ്റര്‍ ഉയരമാണുള്ളത്. കഴിഞ്ഞ 7 വര്‍ഷമായി ഈ റെക്കോര്‍ഡ് ഐന്‍സ്റ്റീന്റെ സ്വന്തമായിരുന്നു.
ഈ റെക്കോര്‍ഡാണ് ഗള്ളിവര്‍ തിരുത്തിയെഴുതാനൊരുങ്ങുന്നത്. എലെനെ ഷിസ്റ്റിയാക്കോവ് എന്ന വനിതയുടെ ഉടമസ്ഥതയിലുള്ള കുള്ളന്‍ കുതിരകളുടെ ഫാമിലാണ് ഗള്ളിവറുടെ ജനനം. 12 വര്‍ഷമായി ഫാം നടത്തുന്ന എലെനയുടെ ഫാമില്‍ ആദ്യമായാണ് ഇത്രയും ചെറിയ കുതിരക്കുട്ടി ജനിക്കുന്നത്.
ഗള്ളിവറിന്റെ അമ്മ ഗെര്‍ട്ടിക്ക് 70 സെന്റീമീറ്റര്‍ ഉയരമുണ്ട്. ഗളളിവറിന്റെ ജനനം ഒരു അത്ഭുതമാണെന്നാണ് ഉടമയുടെ അഭിപ്രായം. ജനിച്ച് അരമണിക്കൂറിനകം തന്നെ ഗള്ളിവര്‍ എഴുന്നേറ്റ് ഓടിനടക്കാന്‍ തുടങ്ങിയിരുന്നു.
ഈ കുഞ്ഞന്‍ കുതിരക്കുട്ടിയേക്കുറിച്ചറിഞ്ഞ് നിരവധിയാളുകളാണ് കാണാനായി ഫാമിലേക്കെത്തുന്നത്. എന്തായാലും ഗള്ളിവര്‍ ഗിന്നസ് ബുക്കില്‍ കയറുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവര്‍.
https://www.facebook.com/Malayalivartha