ലോകത്തിലെ ആദ്യ വനനഗരമൊരുക്കാന്‍ ചൈന ശ്രമിക്കുന്നു
നമുക്കു ചുറ്റും കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുമ്പോള്‍ വനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യം ആരും തിരിച്ചറിയുന്നില്ല. വളരെ വൈകിയാണെങ്കിലും ഈ തിരിച്ചറിവിലേക്ക് എത്തിയിരിക്കുകയാണ് ചൈന.
നഗരവത്കരണത്തിന്റെ പ്രത്യാഘാതം നേരിട്ട ചൈന, ഗുവാംഗ്ഷി പ്രവിശ്യയിലെ ലിയുഷോ നഗരമാണ് വനനഗരമാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആളുകളുടെ നിത്യ ജീവിതത്തിന് കോട്ടം തട്ടതെ വിവിധ ഇനത്തില്‍പെട്ട 10 ലക്ഷത്തോളം മരങ്ങളും ചെടികളും നടാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
പതിനായിരം ടണ്‍ കാര്‍ബണും 57 ടണ്‍ മാലിന്യങ്ങളും ആഗീരണം ചെയ്യാന്‍ കഴിയുന്ന ഈ മരങ്ങള്‍ 900 ടണ്‍ ഓക്‌സിജനാണ് ഓരോ വര്‍ഷവും ഉല്പാദിപ്പിക്കുന്നത്.
താമസം മുതല്‍ വാണിജ്യം വരെയുള്ള എല്ലാ സൗകര്യങ്ങളും ഈ നഗരത്തിലുണ്ട്. 2020-ഓടെ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്. എങ്കില്‍ ലോകത്തില്‍ ആദ്യമായി വന നഗരം നിര്‍മിച്ച രാജ്യമെന്ന അവകാശം ചൈനയ്ക്ക് സ്വന്തമാകും.
https://www.facebook.com/Malayalivartha