5,000 രൂപ വേണോ? ആമ മുട്ട തിരഞ്ഞിറങ്ങിക്കോളൂ...!
കടലാമകളുടെ മുട്ടശേഖരം കണ്ടെത്തുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികമാണ് മഹാരാഷ്ട്ര വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. അവര്‍ക്ക് 'കസവ് പുരസ്‌കാര്‍' നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കടലാമകളുടെ എണ്ണം ദിനംപ്രതി കുറയുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുത്തത്.
മഹാരാഷ്ട്രയുടെ തീരങ്ങളില്‍ കടലാമകള്‍ കൂട്ടത്തോടെ മുട്ടയിടാന്‍ വരാറുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇവിടേക്ക് ആമകള്‍ മുട്ടയിടാന്‍ എത്തുന്നില്ല. അതാണ് മുട്ടകള്‍ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
1972-ലെ വന്യജീവി സംരക്ഷണ നിയമത്തില്‍പ്പെട്ടവയാണ് കടലാമകളും. അവയെ കൊല്ലുന്നതും മുട്ടകള്‍ നശിപ്പിക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്. നിയമം ലംഘിച്ചാല്‍ 24,000 രൂപ പിഴയും ഏഴു വര്‍ഷം തടവുമാണു ശിക്ഷ.
https://www.facebook.com/Malayalivartha