വെള്ളത്തില്‍ നിന്നും സ്രാവിനെ കൈകൊണ്ടുപിടിച്ച് യുവാവ്
മത്സ്യവര്‍ഗത്തില്‍ ഏറ്റവും അപകടകാരികളാണ് സ്രാവുകള്‍. എത്ര ധൈര്യശാലിയാണെങ്കിലും സ്രാവിനോട് അടുക്കാന്‍ ഒന്നു ഭയക്കും.
എന്നാല്‍ സ്രാവിനെ ഒരാള്‍ കൈകൊണ്ട് പിടികൂടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അലക്സ്വിന് എന്നയൊരു കോളജ് വിദ്യാര്‍ഥിയാണ് ജീവന് പണയം വച്ച് ഇത്തരത്തിലൊരു പോരാട്ടം നടത്തിയത്. ചെറിയൊരു ഡോഗ്ഫിഷ് സ്രാവിനെയാണ് ഇയാള്‍ പിടികൂടിയത്.
വെള്ളത്തില്‍ കൂടി സ്രാവ് പാഞ്ഞു വരുമ്പോള്‍ ഇതിനെ ലക്ഷ്യമാക്കി അലക്സ് വെള്ളത്തിലേക്കു ചാടുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.
കൈക്കുള്ളിലായ സ്രാവിനെ ഇയാള്‍ കരയിലേക്ക് എടുത്തിടുകയായിരുന്നു. കരയിലുണ്ടായിരുന്ന സഹപാഠികളും അലക്സിനൊപ്പം കൂടി. അമേരിക്കയിലെ വിസ്കോണ്‍സന്‍ ഇയു ക്ലയിര് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണ് ഇവര്‍.
https://www.facebook.com/Malayalivartha