പന്ത്രണ്ടുകാരന് വാഹനമോടിക്കാന്‍ മോഹം; അതിന് ഒരു ബസ് അങ്ങ് തട്ടിയെടുത്തു, വീഡിയോ കാണൂ...
വാഹനം ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണമെന്ന നിയമം എല്ലാവര്ക്കും ബാധകമാണ്. ഈ നിയമം ലംഘിച്ചാല്‍ നല്ല ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്.
എങ്കിലിതാ അത്തരത്തിലൊരു നിയമലംഘനം നടത്തി നവമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഒരു പന്ത്രണ്ട് വയസുകാരന്. ചൈനയിലെ ഗുവാന്ഷായിലാണ് നഗരത്തെ നാല്പത് മിനിറ്റോളം മുള്‍മുനയില്‍ നിര്‍ത്തി ഈ ബാലന് ബസോടിച്ചത്.
സമീപത്തുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഈ ബാലനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അപ്പോഴേക്കും ഈ വിരുതന് 10 കിലോ മീറ്ററോളം ബസ് ഓടിച്ചു കഴിഞ്ഞിരുന്നു.
മറ്റു വാഹനങ്ങളില്‍ ബസ് ഇടിക്കാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. കുട്ടിയെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും പ്രായം പരിഗണിച്ച് വെറുതെ വിടുകയായിരുന്നു.
https://www.facebook.com/Malayalivartha