പതിനാറുകാരന് വധു 71-കാരി
പ്രണയം തോന്നാനും വിവാഹം ചെയ്യാനും പ്രായം ഒരു തടസവുമല്ലെന്ന് വീണ്ടും തെളിയുകയാണ്. ഇന്തോനേഷ്യ സ്വദേശിയായ സെലാമത്ത് റിയാദി എന്ന പതിനാറുകാരനായ ഒരാള്‍ വധുവായി തെരഞ്ഞെടുത്തത് എഴുപത്തിയൊന്ന് വയസുകാരിയായ റോഹായയേയാണ്. പക്ഷെ ആത്മാര്‍ഥതയോടെ പരസ്പരം സ്‌നേഹിക്കുന്ന ഇവരുടെ വിവാഹത്തിന് ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്ക് സമ്മതമല്ലായിരുന്നു.
ഇവര്‍ താമസിക്കുന്ന സൗത്ത് സുമാത്രയിലെ കരാന്‍ഗെന്‍ഡ ഗ്രാമത്തിലെ ഗ്രാമമുഖ്യന്റെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞെത്തിയ നൂറുകണക്കിനാളുകളെ സാക്ഷി നിര്‍്ത്തിയാണ് സെലാമത്ത, റോഹായയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.
വിധവയായ റോഹായ മുമ്പ് രണ്ടു തവണ വിവാഹിതയായതാണ്. മാത്രമല്ല പത്തൊമ്പത് വയസ്സുള്ള മകനും ഇവര്‍ക്കുണ്ട്. കുടുംബത്തിനുണ്ടാകുന്ന മാനക്കേട് ഭയന്നാണ് ഇരുകുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത്.
വിവാഹത്തിന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് സെലാമത്ത് ആദ്യം സമീപിച്ചത് റോഹായയുടെ മകനെ ആയിരുന്നു. ആദ്യം ഞെട്ടിപ്പോയ ഇദ്ദേഹം പിന്നീട് ഗ്രാമത്തിലെ അധികാരികളുടെയും സമ്മതം വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. അധികാരികളെ കണ്ടു സംസാരിച്ചപ്പോള്‍ ആചാരപരമായി വിവാഹത്തിന് കുടുംബാംഗങ്ങളുടെ സമ്മതം ആവശ്യമാണെന്ന് അറിയിക്കുകയായിരുന്നു. ഒരു വിധത്തിലും ആരും തങ്ങളുടെ വിവാഹത്തിന് സമ്മതിക്കില്ല എന്ന് മനസിലാക്കിയ ഇരുവരും ഗ്രാമമുഖ്യന്റെ അടുക്കല്‍ പോയി തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് അപേക്ഷിക്കുകയായിരുന്നു.
ഗ്രാമമുഖ്യന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇരുവരുടെയും കുടുംബാംഗങ്ങള്‍ വിവാഹത്തിനു സമ്മതം അറിയിക്കുകയായിരുന്നു. മനസില്ലാ മനസോടെ റോഹായയുടെ എഴുപത്തഞ്ച് വയസുള്ള സഹോദരനും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹ ചിലവിനായി 200,000 രൂപയാണ് റോഹായയുടെ കുടുംബത്തിന് സെലാമത്ത് നല്‍കിയത്.
വിവാഹശേഷം റോഹായയുടെ വീട്ടിലാണ് സെലാമത്തിന്റെ താമസം. ഇന്തോനേഷ്യയിലെ നിയമം അനുസരിച്ച് വിവാഹപ്രായം പുരുഷന് 19-ഉം സ്ത്രീക്ക് 16-മാണ്. എന്നാല്‍ മതാചാരപ്രകാരം വിവാഹം ചെയ്യുന്നതിന് നിയമം ഒരു തടസം അല്ല. ഇതിനു മുമ്പ് ഇന്തോനേഷ്യയില്‍ 28 വയസുകാരന്‍ 82 വയസുകാരിയെ വിവാഹം ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്തായാലും സെലാമത്തിന്റെയും റോഹായയുടെയും വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha