വ്യോമസേനാ വിമാനത്തില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുത്തു
കാട്ടില്‍ നിന്നും ജനസഞ്ചാര മേഖലകളിലേക്ക് ഇറങ്ങുന്ന പാമ്പുകള്‍ വീടിനുള്ളിലും വാഹനത്തിനുള്ളിലും കയറിയിരിക്കുന്ന സംഭവങ്ങള്‍ പതിവാണ്.
എന്നാല്‍ ഇത്തരത്തില്‍ നാട്ടിലിറങ്ങിയ ഒരു പെരുമ്പാമ്പ് കയറിക്കൂടാന്‍ തെരഞ്ഞെടുത്ത സ്ഥലം വ്യോമസേനയുടെ ചരക്കു വിമാനമായിരുന്നു.
ആഗ്ര വിമാനത്താവളത്തില്‍ നിന്നും അറിയിച്ചതനുസരിച്ച് പാമ്പ് പിടുത്തക്കാര്‍ എത്തിച്ചേര്‍ന്നെങ്കിലും അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പിന് പരിക്കുകളൊന്നും സംഭവിക്കാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചായിരുന്നു പുറത്തെടുത്തത്.
എസ്ഒഎസ് സംഘത്തിന്റെ സംരക്ഷണ കേന്ദ്രത്തിലെ വന്യജീവി ആശുപത്രിയിലാണ് ഇപ്പോള്‍ പാമ്പിനെ പാര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലും കാണപ്പെടുന്ന റോക്ക് പൈതണ്‍ എന്ന ഇനത്തില്‍പെടുന്ന പാമ്പാണിത്. ആരോഗ്യം വീണ്ടെടുത്താലുടന്‍ പാമ്പിനെ കാട്ടിലെക്കു വിടാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
https://www.facebook.com/Malayalivartha