വീണ്ടും ഭീമന്‍ സ്‌കൈവാക്ക് : ചൈനയുടെ താഴ് വരയുടെ ഭംഗി ആസ്വദിക്കൂ..
മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളില്‍ ഗ്ലാസ്‌കൊണ്ട് നടപ്പാത തീര്‍ക്കുക എന്നത് ചൈനയുടെ ഒരു രീതിയാണ്. അല്‍പം ധൈര്യമുള്ളവര്‍ക്കു മാത്രമേ ഇത്തരം നടപ്പാതയിലൂടെ സഞ്ചരിക്കാനും താഴെയുള്ള കാഴ്ചകള്‍ കാണാനും സാധിക്കൂ.
ഇപ്പോള്‍ ലോകത്തിലെ ഏറ്റവും നീളമേറിയ നടപ്പാത നിര്‍മിച്ചാണ് ചൈന വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. ഇംഗ്ലീഷ് അക്ഷരമായ 'വി' ആകൃതിയിലാണ് പുതിയ ഗ്ലാസ് നടപ്പാത.
400 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ പലരും ഭയത്തോടെയാണ് തെക്കുപടിഞ്ഞാറന്‍ ചോംഗ്ക്വിംഗിലുള്ള ഈ നടപ്പാതയിലൂടെ സഞ്ചരിക്കുന്നത്.
ഒരേ സമയം മുപ്പതു സന്ദര്‍ശകരില്‍ കൂടുതല്‍ പേര്‍ക്ക് ഈ ആകാശപ്പാതയിലൂടെ നടക്കാന്‍ അനുമതിയില്ല. ലോകത്തെ ഏറ്റവും നീളമേറിയ ആകാശപ്പാതയെന്ന ഗിന്നസ് റിക്കാര്‍ഡും ഈ പാത നേടിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം 300 മീറ്റര്‍ ഉയരത്തിലായി 430 മീറ്റര്‍ നീളത്തില്‍ ഹുനാന്‍ പ്രവിശ്യയില്‍ ആകാശപ്പാത നിര്‍മിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha