അപൂര്‍വ്വ വെള്ളക്കടുവ നീലഗിരി കാട്ടില്‍
അപൂര്‍വ്വ്വങ്ങളില്‍ അപൂര്‍വ്വമായ ബംഗാള്‍ വെള്ളക്കടുവകളെ നീലഗിരിക്കാട്ടില്‍ കണ്ടെത്തി. ബംഗളുരു സ്വദേശിയും ഫോട്ടോഗ്രാഫറുമായ നിലഞ്ജന്‍ റേയുടെ കാമറ കണ്ണുകളിലാണ് ഈ അത്ഭുതം കണ്ടെത്തിയത്.
പകര്‍ത്തിയ ചിത്രങ്ങള്‍ അദ്ദേഹം വനം വകുപ്പിനും കടുവ ഗവേഷകര്‍ക്കും കൈമാറിയിട്ടുണ്ട്. മുമ്പ്് ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ വെള്ളക്കടുവകളെ കണ്ടിട്ടുള്ളത്. ബംഗാള്‍ കടുവകളുടെ ജനിതക വ്യതിയാനത്തിലുണ്ടാകുന്ന മാറ്റമാണ് വെള്ളക്കടുവകളുടെ ജനനത്തിനു കാരണം.
നീലഗിരി കാടിനുള്ളില്‍ കൂടി ഗൈഡിനൊപ്പമുള്ള യാത്രയിലാണ് അദ്ദേഹം വെള്ളക്കടുവയെ കണ്ടെത്തിയത്. വെളുത്ത നിറത്തില്‍ തവിട്ടു പുള്ളികളുള്ള കടുവയാണിതെന്നാണ് റേ പറയുന്നത്. 1980-ല്‍ രാജസ്ഥാനിലെ രണ്‍്ഥം ഫോര്‍വനത്തിലാണ് അവസാനമായി വെള്ളക്കടുവയെ കണ്ടത്.
https://www.facebook.com/Malayalivartha