ഈ വീട്ടുകാരെ തൊടണമെങ്കില്‍ എന്നെ താണ്ടി പോകണമെന്ന വാശിയില്‍ ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ്
മനുഷ്യന് മരിച്ചു കഴിഞ്ഞാലും യജമാനസ്നേഹം ഒരിക്കലും മരിക്കാത്ത മൃഗമാണ് നായകള്‍. തന്റെ യജമാനനെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അത് ഒരുത്തനെയും വെറുതെ വിടില്ല. അത്തരത്തില്‍ ഒരു സംഭവമാണ് പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപം ഉള്ള ഇന്ദിര ഭവനില്‍ താമസിക്കുന്ന നാവിക ഉദ്യോഗസ്ഥനായ സാംബശിവന്റെ വീട്ടില്‍ നടന്നത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഭാര്യ ഇന്ദിരയോടൊപ്പം വീട്ടിലെ ഹാളില്‍ ടിവിയും കണ്ടുകൊണ്ടിരിക്കുകയായിരുന്നു സാംബശിവന്. അപ്പോഴതാ കേറി വരുന്നു ഒരു ഘടാഘടിയനായ മൂര്‍ഖനും പിറകെ തങ്ങളുടെ പുന്നാര വളര്‍ത്തു നായയായ ജിമ്മിയും.
ഇരുവരും ഭയന്ന് പിന്മാറിയപ്പോഴേക്കും അവരുടെ മുന്നില്‍ നിന്നും പാമ്പിനെ ജിമ്മി കടിച്ചു വലിച്ചു പുറത്താക്കി. തീര്‍ന്നില്ല,മുറ്റത്തിട്ട് കടിച്ചുകീറി കൊന്നുവെന്ന് ഉറപ്പുവരുത്തിയിട്ടേ ജിമ്മി പിന്മാറിയുള്ളു. ഏകദേശം ഒന്നേകാല്‍ മീറ്ററോളം നീളമുള്ള മൂര്‍ഖനായിരുന്നു അത്.
https://www.facebook.com/Malayalivartha