കൊലയാളി തിമിംഗലങ്ങള്‍ മറ്റൊരു തിമിംഗലത്തെ കൂട്ടത്തോടെ ആക്രമിച്ചു കൊന്നു തിന്നു (വീഡിയോ)
12 മീറ്ററോളം നീളമുള്ള മിങ്കെ തിമിംഗലത്തെ ആക്രമിക്കുന്ന കൊലയാളി തിമിംഗലങ്ങളുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. റഷ്യയുടെ കിഴക്കന്‍ തീരമായ കാംഷട്ക പെനിന്‍സുലയില്‍ നിന്ന് ഡ്രോണ്‍ വഴി പകര്‍ത്തിയതാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍.
കൂട്ടത്തോടെ തിമിംഗലത്തെ ആക്രമിക്കുക മാത്രമല്ല കൊന്നു ഭക്ഷണമാക്കുകയും ചെയ്തു കൊലയാളി തിമിംഗലങ്ങള്‍ എന്നറിയപ്പെടുന്ന ഓര്‍ക്കകള്‍. ഫാര്‍ ഈസ്റ്റ് റഷ്യ ഓര്‍ക പ്രോജക്റ്റിലെ അംഗങ്ങളാണ് ഈ കാഴ്ച നേരിട്ടു കണ്ടത്. റഷ്യന്‍ തീരങ്ങളില്‍ ഏകദേശം ഇരുന്നൂറോളം കൊലയാളി തിമിംഗലങ്ങളുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
ഏഴ് വലിയ കൊലയാളി തിമിംഗലങ്ങള്‍ ചേര്‍ന്നാണ് ആദ്യം തിമിംഗലത്തെ ആക്രമിച്ചത്. തിമിംഗലത്തെ കൊന്നതിനു ശേഷമാണ് കുട്ടി തിമിംഗലങ്ങള്‍ കൂട്ടത്തില്‍ പങ്കുചേര്‍ന്നത്.
കൂട്ടത്തോടെയാണ് കൊലയാളി തിമിംഗലങ്ങള്‍ ഇരകളെ ആക്രമിക്കുക. ഇരയ്ക്കു രക്ഷപെടാന്‍ ഒരു പഴുതുപോലും ഇവര്‍ നല്‍കാറില്ല. വിവിധ ഭാഗങ്ങളില്‍ നിന്നായിരിക്കും ആക്രമണം. ചെറുത്തു നില്‍ക്കാന്‍ പോലും കഴിയാതെ ഇരകള്‍ കീഴടങ്ങുകയാണു പതിവ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.
https://www.facebook.com/Malayalivartha