യുനെസ്‌കോയുടെ ലോക പൈതൃകപദവി സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത ജപ്പാന്‍ ദ്വീപിന് (വീഡിയോ)
സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത ജപ്പാന്‍ ദ്വീപിന് യുനെസ്‌കോയുടെ ലോക പൈതൃകപദവി. സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്നതു മാത്രമല്ല, ഇവിടേക്കു പ്രവേശിക്കാന്‍ പുരുഷന്‍മാര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും വേണം. 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒക്കിനോഷിമ പ്രദേശത്തിനാണ് അംഗീകാരം. തെക്കുപടിഞ്ഞാന്‍ ദ്വീപായ ക്യുഷുവിനും കൊറിയന്‍ പെനിന്‍സുലയ്ക്കും മധ്യത്തിലാണിത്. 17-ാം നൂറ്റാണ്ടിലെ ആരാധനാലയവും ബീച്ചിനു പ്രൗഢിയേറ്റുന്നു.
പോളണ്ടിലെ ക്രാക്കോവില്‍ നടന്ന യുനെസ്‌കോയുടെ വാര്‍ഷിക സമ്മേളനമാണു പൈതൃക പദവി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ അഹമ്മദാബാദിന് ഈ പദവി ലഭിച്ചിട്ടുണ്ട്. ഷിന്റോ ആരാധനാ വിഭാഗമായ മുനാകാത്ത തായ്ഷയുടെ ആരാധനാലയമായ ഒകിത്‌സുവില്‍ ആരാധന നടത്താനുള്ള പുരോഹിതരാണ് സാധാരണ ഇവിടെയെത്തുന്നത്.
എന്നാല്‍, എല്ലാ വര്‍ഷവും മെയ് 27-ന് 200 പുരുഷന്മാര്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാറുണ്ട്. 1904-05 കാലത്ത് റഷ്യ-ജപ്പാന്‍ നാവികയുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ ആദരിക്കാനുള്ള പരിപാടിയിലാണ് ഇവര്‍ പങ്കെടുക്കുക. ആ യാത്രയുടെ പ്രധാന നിബന്ധനയാണ് നഗ്‌നരായിരിക്കണമെന്നത്. ശുദ്ധി വരുത്താന്‍ കടലില്‍ കുളിക്കുകയും വേണം.
https://www.facebook.com/Malayalivartha