ഇത് ടോട്ടല്‍ കണ്ഫ്യൂഷന്!!
ഒരു ക്യാഷ് കൗണ്ടറാണ് രംഗം. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് രംഗത്തുള്ളത് . റസ്റ്ററന്റിലെ ബില്‍ ഞാന്‍ കൊടുക്കാം എന്നു പറഞ്ഞുകൊണ്ട് തര്‍ക്കിക്കുന്ന ഇണക്കുരുവിളാണ് അവര്‍.
കാമുകിയുടെ തടസ്സവാദങ്ങളൊന്നും അംഗീകരിക്കാതെ കാമുകന് പെട്ടെന്നു തന്നെ കാശ് എടുത്തു കൊടുക്കുന്നു. അപ്പോഴേക്കും കാമുകി പേഴ്സില്‍ നിന്നും കാശ് എടുത്തുതുടങ്ങിയിരുന്നേയുള്ളു.
കാമുകന് കൊടുത്തകാശ് പെട്ടെന്നു തന്നെ വെയിറ്ററുടെ കൈയ്യില്‍ നിന്നും കാമുകി പിടിച്ചുവാങ്ങിയിട്ട് തന്റെ പേഴ്സിനുള്ളില്‍ നിന്നുമെടുത്ത കാശ് വെയിറ്ററെ ഏല്‍പ്പിച്ചു. കാമുകനെ കൊണ്ട് ബില്ലടപ്പിക്കാന്‍ അനുവദിച്ചില്ലല്ലോ എന്ന ചാരിതാര്‍ത്ഥ്യവുമായി വെയിറ്ററുടെ കൈയ്യില്‍ നിന്നും പിടിച്ചുവാങ്ങിയ, കാമുകന് കൊടുത്ത കാശുമായി ഇരിക്കുകയായിരുന്നു കാമുകി.
ഇതുവരെയുള്ള എല്ലാകാര്യങ്ങളിലും കാമുകിയുടെ സദുദ്ദേശ്യം വെളിപ്പെടുന്നുണ്ട്. എന്നാല്‍ അവസാനനിമിഷം അതെല്ലാം പാളിപ്പോയി.വെയിറ്ററുടെ കൈയ്യില്‍നിന്നും വാങ്ങിയ കാശ് കാമുകനെ തിരികെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ബില്ലടച്ചത് കാമുകിയാണ് എന്നു വന്നേനെ. എന്നാല്‍ ആ കാശ് സ്വന്തം പേഴ്സിലേക്കാണ് കാമുകി വച്ചത്. ചുരുക്കത്തില്‍ കാമുകിയുടെ കൈയ്യില്‍ നിന്നും കാശിറക്കേണ്ടി വന്നില്ല എന്നതായി സ്ഥിതി.
അവളുടെ കൈയ്യില്‍ നിന്നും ആ കാശ് തന്റെ കൈയ്യിലെത്തിയാലേ അവള് ബില്ലടച്ചതായി വരൂ എന്ന് പറഞ്ഞു മനസ്സിലാക്കികൊടുക്കാന്‍ പോകുന്നതെങ്ങനെ എന്നോര്‍ത്ത് അന്ധാളിച്ചിരിക്കുന്ന പാവം കാമുകനെ കണ്ടാല്‍ ആര്‍ക്കും ചിരി വരും.
https://www.facebook.com/Malayalivartha