ഹെല്‍മറ്റ് വച്ചുകൊണ്ട് പണിയെടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; കാരണം എന്താണെന്നോ?
ബിഹാറിലെ ചമ്പാരന്‍ ജില്ലയിലുള്ള ഒരു ഗവണ്മെന്റ് ഓഫീസ് മറ്റു സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വ്യത്യസ്തമാണ്. സ്വന്തം ജീവന്‍ പണയംവച്ചാണ് ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്നത്! അതുകൊണ്ടുതന്നെ ഹെല്‍മറ്റ് തലയില്‍ നിന്നും മാറ്റാറുമില്ല.
ഇവര്‍ ജോലി ചെയ്യുന്ന ഓഫീസിന്റെ മേല്‍ക്കൂര അപകടാവസ്ഥയിലായതുകൊണ്ടാണ് ഉദ്യോഗസ്ഥരെല്ലാം ഹെല്‍മറ്റ് ഉപയോഗിക്കുന്നത്. തീര്‍ത്തും ബലക്ഷയം സംഭവിച്ച മേല്‍ക്കൂര എപ്പോള്‍വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. എന്നാല്‍, ഇതുകൊണ്ടൊന്നും തങ്ങളുടെ ജോലി നിര്‍ത്താന്‍ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ തയാറല്ല.
കെട്ടിടം തകരുമോ എന്നു ഭയന്ന് ഇവിടെ സേവനങ്ങള്‍ തേടിയെത്തുന്നവരും ഹെല്‍ മറ്റ് ധരിക്കാറുണ്ട്. മേല്‍ക്കൂരയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണ് മുമ്പ് ചില ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. മഴ പെയ്താല്‍ കുടയും ചൂടിയിരുന്ന് ജോലി ചെയ്യേണ്ട അവസ്ഥയും ഇവിടെയുണ്ട്. സര്‍ക്കാര്‍ ഓഫീസിലെ ദുരവസ്ഥയെ വിമര്‍ശിച്ച് ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.
https://www.facebook.com/Malayalivartha