ചികിത്സയ്‌ക്കെത്തിയ 67-കാരിയുടെ കണ്ണില്‍ 27 ലെന്‍സുകള്‍
തിമിര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ എത്തിയ 67കാരിയുടെ കണ്ണില്‍ 27 കോണ്ടാക്റ്റ് ലെന്‍സുകള്‍ ലണ്ടനിലെ സോലിഹുല്‍ ആശുപത്രിയില്‍ ഒഫ്താല്‍മോളജി ട്രെയിനി ആയ ഇന്ത്യന്‍ വംശജ ഡോ. രുപാല്‍ െമാര്‍ജാരിയ ആണ് ഇത്രയും ലെന്‍സുകള്‍ കണ്ടെത്തിയത്.
പരിശോധനയില്‍ ആദ്യം 17 എണ്ണം കണ്ട് ഞെട്ടിയെങ്കിലും പിന്നീട് പത്തെണ്ണംകൂടി കണ്ടെത്തുകയായിരുന്നു. ഇങ്ങനെ ആരുടെ കണ്ണിലും മുമ്പ് കണ്ടിട്ടില്ല. ലെന്‍സുകള്‍ ഒന്നൊന്നിനോട് ഒട്ടിച്ചേര്‍ന്ന നിലയില്‍ ആയിരുന്നു. അമ്പരപ്പിച്ച കാര്യം, ഇവിടെ വന്നിരിക്കുന്നതുവരെ ഈ ലെന്‍സുകള്‍ തന്റെ കണ്ണില്‍ ഉള്ള കാര്യം രോഗി ശ്രദ്ധിച്ചിരുന്നില്ല എന്നതാണ്. ഇത് ഇവരുടെ കണ്ണിന് ഏറെ അസ്വസ്ഥകള്‍ സൃഷ്ടിച്ചിട്ടുണ്ടാവാമെന്നും രുപാല്‍ പറഞ്ഞു. ഇവയെല്ലാം ചേര്‍ന്ന് കണ്ണിന് ഒരു നീലനിറം നല്‍കിയിരുന്നു. വാര്‍ധക്യത്തിലേക്കെത്തിയപ്പോള്‍ ഇവമൂലം കണ്ണുകള്‍ വരണ്ട് അസ്വസ്ഥമായി.
35 വര്‍ഷത്തോളം മാസത്തിലൊരിക്കല്‍ മാറ്റിവെക്കാവുന്ന തരം ലെന്‍സുകള്‍ ഇവര്‍ നിരന്തരം ഉപയോഗിച്ചിരുന്നുവത്രെ. എന്നാല്‍, ഇത്രയും ലെന്‍സുകള്‍ സ്വന്തം കണ്ണില്‍ നിന്ന് നീക്കിയതു കണ്ട് ഞെട്ടിയിരിക്കുകയാണ് വയോധിക. കോണ്ടാക്റ്റ് ലെന്‍സുകള്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. എന്നാല്‍, അത് ശരിയായ രീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ കണ്ണിന്റെ കാഴ്ചയെകൂടി ക്രമേണ ബാധിക്കുമെന്ന് രുപാല്‍ മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha