ഒന്നും മറച്ചു വയ്ക്കാതെയുള്ള വാര്‍ത്താവതരണം
കാനഡയിലെ ധാരാളം കാഴ്ചക്കാരുള്ള ഒരു ടിവി ഷോയാണ് നേക്കഡ് ന്യൂസ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ അതിലെ അവതാരകരായ സ്ത്രീകളെല്ലാം പൂര്‍ണ്ണ നഗ്നരായാണ് ഈ വാര്‍ത്താധിഷ്ഠിത പരിപാടി അവതരിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ മാസം പൂര്‍ണ്ണ നഗ്നരായി പിന് ബൗളിംഗ് ഗെയിം കളിച്ചാണ് അവതാരകരെല്ലാം ശ്രദ്ധ നേടിയത്. ഇത്തവണ അവര്‍ വസ്ത്രം ഉപേക്ഷിച്ചത് യോഗാ പരിപാടിയ്ക്ക് വേണ്ടിയായിരുന്നുവെന്ന വ്യത്യാസം മാത്രം.
കാനഡയിലെ നേക്കഡ് ന്യൂസ് എന്ന ടിവി സ്റ്റേഷന്റെ ടാഗ് ലൈന്‍ തന്നെ ദ പ്രോഗ്രാം വിത്ത് നതിംഗ് റ്റു ഹൈഡ് എന്നാണ്. ആഴ്ചയില്‍ 6 ദിവസം 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇത്തരം പരിപാടികളാണ് അവര്‍ സംപ്രേഷണം ചെയ്യുന്നത്.
ഈ ചാനല്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ അഭിമുഖമായാലും ഗെയിമുകളായാലും യോഗയായാലും വനിതാ അവതാരകലെല്ലാം പൂര്‍ണ്ണ നഗ്നരായിരിക്കും എന്നതാണ് പ്രത്യേകത
https://www.facebook.com/Malayalivartha