നിരോധിച്ച പുസ്തകങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച ക്ഷേത്രം
ഉള്ളടക്കം കൊണ്ടും അധികാരികളുടെ അസഹിഷ്ണുത കൊണ്ടുമൊക്കെ പല പുസ്തകങ്ങളും നിരോധിക്കപ്പെടാറുണ്ട്.
ഇത്തരത്തില്‍ നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ കൊണ്ട് ഒരു ക്ഷേത്രം നിര്‍മിച്ചിരിക്കുകയാണ് അര്‍ജന്റീനയില്‍ നിന്നുള്ള മാര്‍ത്താ മിനുജിന്‍ എന്ന കലാകാരി.
ജര്‍മനിയിലെ കാസെലില്‍ നടക്കുന്ന ഡോക്യുമെന്റാ 14 ആര്‍ട്ട് ഫെസ്റ്റിവലിനു വേണ്ടിയാണ് നിരോധിത പുസ്തകങ്ങളുടെ ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പുസ്തകക്ഷേത്രത്തിന്റെ പേര് പാര്‍ത്തെനോണ്‍ ബുക് എന്നാണ്.
അഥീനാ ദേവതയ്ക്കു വേണ്ടി പുരാതനഗ്രീസില്‍ നിര്‍മിച്ച പാര്‍ത്തെനോണ്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇതും നിര്‍മിച്ചിരിക്കുന്നത്.
യഥാര്‍ഥ പാര്‍ത്തെനോണ്‍ ക്ഷേത്രത്തിന്റേതിനു സമാനമായി 70 മീറ്റര്‍ നീളം, 31 മീറ്റര്‍ വീതി, 10 മീറ്റര്‍ ഉയരം എന്നീ അളവുകളിലാണ് പുസ്തകക്ഷേത്രവും നിര്‍മിക്കപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha