ഭാര്യമാരെ ഷോപ്പിംഗിന് അയച്ച് കാത്തുനില്‍ക്കവെ ഭര്‍ത്താക്കന്മാര്‍ക്ക് ബോറടിക്കാതിരിക്കാന്‍ ഒരു പെട്ടി
ഒഴിഞ്ഞു മാറാന്‍ നിവൃത്തിയില്ലെങ്കില്‍ മാത്രം ഭാര്യമാരോടൊപ്പം ഭര്‍ത്താക്കന്മാര്‍ സഹകരിക്കുന്ന കാര്യമാണ് ഷോപ്പിംഗ്. ഭര്‍ത്താക്കന്മാര്‍ക്ക് ബോറടിയാണ് ഭാര്യമാരുടെ ഈ പരിപാടി. പഠനങ്ങള്‍ അനുസരിച്ച് ഷോപ്പിംഗ് ആരംഭിച്ച് 26 മിനിറ്റ് കൊണ്ട് തന്നെ ഭര്‍ത്താക്കന്മാര്‍ക്ക് ബോറടി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളും നടത്തുന്ന ചൈന ഭര്‍ത്താക്കന്മാരുടെ ഈ ബോറടി മാറ്റാന്‍ സഹായിക്കുന്ന ഒരു പെട്ടിയുമായാണ് എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ ഒരു പെട്ടിയില്‍ കയറ്റി അടക്കുക. ഈ പെട്ടിയില്‍ കയറി ഗെയിംസ് കളിച്ച് ഭര്‍ത്താക്കന്മാര്‍ക്ക് തല്‍ക്കാലം സമയം കളയാം.
ചൈനയിലെ ഷാങ്ഹായിയിലെ ഷോപ്പിങ് മാളാണ് ഭര്‍ത്താക്കന്മാരുടെ ബോറടി മാറ്റാനുള്ള ഈ മാര്‍ഗ്ഗം കണ്ടുപിടിച്ചത്. ദ ഗ്ലോബല്‍ ഹാര്‍ബര്‍ ഷാങ്ഹായാണ് ഹസ്ബന്‍ഡ് സ്‌റ്റോറേജ് പോഡ്‌സ് എന്ന പേരില്‍ സംവിധാനം ഒരുക്കിയത്.
ദമ്പതികളായി ഷോപ്പിംഗിന് എത്തുമ്പോള്‍ ഭര്‍ത്താവിന് ഈ പെട്ടിയില്‍ കയറിയിരിക്കാം. ഗെയിംസ് കളിച്ചിരിക്കാന്‍ ടിവി സ്‌ക്രീനും കീബോര്‍ഡും ഒക്കെ ഇതിനുള്ളിലുണ്ട്. മാളുകാര്‍ ഒരുക്കിയിരിക്കുന്ന ഈ പെട്ടിക്ക് രെപവറ്റ് ലോഞ്ച് എന്നാണ് പേരിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha