നോക്കണ്ടടാ പിള്ളരേ...ഇതു ഞാന്‍ തന്നെയാ,നിങ്ങളുടെ സ്വന്തം മാരുതി 800
സുക്ഷിച്ചു നോക്കണ്ട...ഇതു ഞാന്‍ തന്നെയാ...ഞാന്‍ എന്നു പറഞ്ഞാല്‍ നിങ്ങളുടെ മാരുതി 800. എന്തേ വിശ്വസിക്കാന്‍ പറ്റുന്നില്ലേ...എന്നാല്‍ വിശ്വസിച്ചേ പറ്റു. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെ.എസ് ഡിസൈന്‍സ് എന്ന കമ്പനിയാണ് നമ്മുടെ ജനപ്രീയ മോഡലായ മാരുതി 800-നെ മോഡിഫൈ ചെയ്തിരിക്കുന്നത്.
2006, 2007, 2008 കാലഘട്ടത്തില്‍ ഇറങ്ങിയിരുന്ന മാരുതിയിലാണ് കമ്പനി ഈ മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഒരു 800 ഉണ്ടെങ്കില്‍ വെറും 4 ലക്ഷം മുടക്കിയാല്‍ വാര്‍ധക്യത്തിലെത്തിയിരിക്കുന്ന നിങ്ങളുടെ മാരുതിയെ കണ്‍വെര്‍ട്ടബിളാക്കി മാറ്റാവുന്നതാണ്.
ആദ്യം കമ്പനി വാഹനത്തിന് ചുവപ്പ് നിറം നല്‍കിയെങ്കിലും പിന്നിട് മഞ്ഞ നിറം കൊടുക്കുകയായിരുന്നു. കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കിനായി നാലു വീലുകളും മാറ്റി. ഡോര്‍ ഹാന്‍ഡില്‍ ബ്ലാക്ക് ആക്കി. ഫിയറ്റില്‍ നിന്നും ഹെഡ്‌ലാംപ് കടമെടുത്തു. പിന്‍ഭാഗത്തെ ടെയില്‍ ലാമ്പ് ഷെവര്‍ലെ സ്പാര്‍ക്കിന്റേതും.
അകത്തളങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ബേസിക് ഫീച്ചേഴ്സ് ഉള്‍ക്കൊള്ളിച്ചാണ് ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിന്നില്‍ നിന്നും മുന്നിലേക്ക് തുറക്കാവുന്ന രൂപത്തിലാണ് ബോണറ്റ്. ന്യൂജെന്‍ ഭാവത്തിനായി ഡാഷ്‌ബോര്‍ഡിന് നടുവില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. എസി വെന്റുകള്‍ നിസാന്‍ ടെറാനോയ്ക്ക് സമാനം.
ഫോര്‍ സിറ്റില്‍ നിന്നും ടൂ സീറ്റിലേക്ക് മാറിയതാണ് അകത്തളത്തെ മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ അകത്തളത്തില്‍ കൂടുതല്‍ സ്‌പേസ് ലഭ്യമാണ്. സ്‌പോര്‍ട്‌സ് കാറുകളോട് ചേര്‍ന്ന് നില്‍ക്കുന്ന രൂപമാണ് സ്റ്റിയറിങ് വീലിന്. എന്നാല്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത് മുന്‍വശത്തെ രണ്ടു വൈപ്പറുകളാണ്.
ഏകദേശം മൂന്നുമാസത്തോളം വേണ്ടിവന്നു കാര്‍ ഇപ്പോള്‍ കാണുന്ന വിധത്തില്‍ ആക്കിയെടുക്കാന്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് പുറമേ മറ്റ് പല കമ്പനികളുടെയും നിരവധി മോഡലുകള്‍ വിവിധ രൂപങ്ങളിലേക്ക് ജെഎസ് ഡിസൈന്‍ ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha