യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തിയ വിമാനത്തിന്റെ ഹാര്‍ഡ് ലാന്‍ഡിംഗ്
കാനറി ദ്വീപിലെ ഫ്യൂര്‍ട്ടെവെഞ്ചുറയില്‍ നിന്നു വന്ന ബോയിങ് വിമാനത്തിന്റെ ലാന്‍ഡിങ്ങ് യാത്രക്കാരെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്ത്തി. വിമാനം റണ്‍വേയോട് അടുത്തപ്പോള്‍ പെട്ടെന്ന് നിലത്തേക്കിരിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിലുണ്ടായ തടസ്സമാണ് ഇതിന് കാരണമെന്നായിരുന്നു പിന്നീട് വന്ന പ്രചരണം.
യാത്രക്കാര്‍ സീറ്റില്‍ നിന്ന് മുന്നോട്ട് തെറിക്കുകയും ലഗേജുകള്‍ നിലംപൊത്തുകയും ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടുവെന്ന് കരുതിയ യാത്രക്കാര്‍ അലമുറയിട്ടു. എന്നാല്‍, അവസാന നിമിഷം നിയന്ത്രണം തിരിച്ചു പിടിച്ച പൈലറ്റ് അപകടമില്ലാതെ നിലത്തിറക്കി.
ബ്രിട്ടനിലെ ഏറ്റവും ഉയരംകൂടിയ വിമാനത്താവളമാണ് ലീഡ്‌സിലേത്. കാറ്റ് ഇവിടെ പലപ്പോഴും വിമാനങ്ങളെ ബാധിക്കാറുണ്ട്. പലപ്പോഴും കാറ്റിനെത്തുടര്‍ന്ന് ലാന്‍ഡിംഗ് ഒഴിവാക്കേണ്ടിയും വന്നിട്ടുണ്ട്. കനത്തകാറ്റാണ് വിമാനത്തിന്റെ ലാന്‍ഡിങ് ദുഷ്‌കരമാക്കിയതെന്ന് റ്യാനെയര്‍ വക്താവ് പറഞ്ഞു.
ലാന്‍ഡിങ് ഗിയറിന് കുഴപ്പമുണ്ടായിരുന്നില്ലെന്നും യാത്രക്കാരൊക്കെ സുരക്ഷിതരായി പുറത്തിറങ്ങിയെന്നും വക്താവ് അഭിപ്രായപ്പെട്ടു. അതേസമയം ലാന്‍ഡിങ് ഗിയര്‍ തകരാറിലായിരുന്നുവെന്ന പ്രചാരണംനടക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha