അന്റാര്‍ട്ടിക്കില്‍ മാംഗല്യം തന്തുനാനേന...
മനുഷ്യവാസം അസാധ്യമായ അന്റാര്‍ട്ടിക്കില്‍ ആദ്യമായി ഒരു മാംഗല്യം. പൂജ്യത്തിലും താഴെ ഡിഗ്രിയില്‍ തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കിലെ ആദ്യ ദമ്പതികള്‍ ആവാന്‍ ഭാഗ്യം സിദ്ധിച്ചവരായി ജൂലി ബോമും ടോം സില്‍വെസ്റ്റണും.
തണുപ്പുകാലങ്ങളില്‍ ഗവേഷണത്തിനായി ഇവിടെ തമ്പടിക്കുന്ന ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വ്വേയുടെ (ബാസ്) ഭാഗമായി എത്തിയവരാണ് ഇവര്‍ രണ്ടുപേരും. ജൂലിയും ടോമും അടക്കം 18 പേരാണ് ഈ സംഘത്തില്‍ ഉള്ളത്. അഡലെയ്ഡ് ദ്വീപില്‍ നടന്ന ഈ വിവാഹം അന്റാര്‍ട്ടിക്കയിലെ ആദ്യത്തേതെന്ന് ചരിത്രത്തില്‍ ഇടംനേടി.
ഓറഞ്ച് വര്‍ണത്തിലുള്ള ടെന്റിന്റെ ഒരു കഷണം ചേര്‍ത്ത് തയ്ച്ച ഉടുപ്പ് അണിഞ്ഞായിരുന്നു ജൂലി കല്യാണപ്പെണ്ണായത്. തങ്ങള്‍ രണ്ടുപേരും 10 വര്‍ഷത്തിലേറെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നിച്ചു യാത്ര ചെയ്യുകയും ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണെന്ന് 34-കാരിയായ ജൂലി പറഞ്ഞു.
വിവാഹിതരാവാന്‍ ലോകത്ത് ഇതിനെക്കാള്‍ നല്ലൊരിടമില്ല. മഞ്ഞുമൂടിയ മലനിരകളെ ഞാന്‍ഏറെ ഇഷ്ടപ്പെടുന്നു. സഹൃദയരായ കൂട്ടുകാര്‍ക്കൊപ്പം ഇവിടെ സമയം ചെലവഴിക്കുക എന്നത് എനിക്ക് ഏറെ പ്രിയങ്കരമാണ് ജൂലി മനസ്സു തുറന്നു. പര്യവേക്ഷണ സംഘത്തലവന്മാരായി വടക്കേ ഇന്ത്യ, നേപ്പാള്‍, പെറു, എക്വഡോര്‍, മംഗോളിയ, കസാഖ്സ്ഥാന്‍ തുടങ്ങി ഒേട്ടറെ സ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.
https://www.facebook.com/Malayalivartha