ഭീകരനല്ലാത്ത ഒരു വ്യാളി!
ഡ്രാഗണ്‍ വൃക്ഷം എന്നൊരു മരമുണ്ട്. എന്നാല്‍ പേര് സൂചിപ്പിക്കുംപോലെ ഒരു ഭീകരമരമല്ല ഇത്. ലോകത്തെ എറ്റവും മനോഹരമായ ഒരു വൃക്ഷമാണിത്.
അതിന്റെ കറയ്ക്ക് ചോരയുടെ നിറമാണ് എന്നതുകൊണ്ടാണ് പേര് ലഭിച്ചത്. ഡ്രാസീന സിനബറി അഥവ ഡ്രാഗണ്‍ ബ്ലഡ് ട്രീ എന്നാണ് അതിന്റെ അറിയപ്പെടുന്ന പേര്. വളരെ ഭംഗിയുള്ള വൃക്ഷമാണ്.
അറബി കടലിന്റെ തീരത്ത് യമനിലെ ഒരു ദ്വീപില്‍ ഇത് പ്രത്യകം സംരക്ഷിക്കുന്നുണ്ട് .പ്രകൃതിപരമായി ഒരുപാട് ജൈവദൗത്യം മരം നിര്‍വ്വഹിക്കുന്നുണ്ട്. ഡ്രാഗണ്‍ മരത്തിന്റെ കറ മരുന്നായി ഉപയോഗിക്കുന്നു.
പല്ലിനും മോണയ്ക്കും ഉണ്ടാകുന്ന രോഗത്തിന് കറ നല്ലൊരു ഔഷധമാണ്. ടുത്ത് പേസ്റ്റുകളില്‍ ഇത് ഉപയോഗിക്കുന്നു.കൂടാതെ ഈ മരത്തിന്റെ വേര് ,ഇല, എന്നിവ ഔഷധനിര്‍മ്മാണത്തിന് എടുക്കും.
വേര് വാതരോഗങ്ങള്‍ക്ക് നല്ലതാണ്. അതിനേക്കാള്‍ ഏറെ ഈ മരം കാണ്ടുകൊണ്ടിരിക്കാന്‍ തന്നെ ഒരു സുഖമാണ്.
https://www.facebook.com/Malayalivartha