ബിസിഎം കോളജില്‍ പഴങ്കഞ്ഞി മേള
തണുത്ത തൈരില്‍ പച്ചയും ചുവപ്പും കാന്താരികള്‍ ഉടച്ചു ചേര്‍ക്കുന്നതു കണ്ടപ്പോഴേ പലരുടെയും കണ്‍ട്രോളു പോയി.
ചട്ടികളില്‍ നിറച്ച പഴങ്കഞ്ഞിയിലേക്കു തൈരും ഉപ്പുമാങ്ങയും ചുട്ടരച്ചതേങ്ങാച്ചമ്മന്തിയും പകര്‍ന്നു. അപ്പോള്‍ ചുട്ടെടുത്ത പപ്പടം കൂടിയായപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ചട്ടിയിലേക്ക്.
ജങ്ക് ഫുഡിനു പിന്നാലെ പായുകയാണ് യുവത്വം എന്നു പരാതി പറയുന്നവര്‍ക്കുള്ള മറുപടിയായി ബിസിഎം കോളജ് ചരിത്ര വിഭാഗത്തിന്റെ പഴങ്കഞ്ഞി മേള.
പഴങ്കഞ്ഞി കുടിച്ച് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ബെറ്റ്‌സി ഉദ്ഘാടനം ചെയ്തു. കോളജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, മുന്‍ പ്രിന്‍സിപ്പല്‍ ഷീലാ സ്റ്റീഫന്‍, ഡോ. അജീസ് ബെന്‍ മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മിക്ക വിഭവങ്ങളും വിദ്യാര്‍ഥികള്‍ തന്നെ വീടുകളില്‍ നിന്നെത്തിച്ചവയായിരുന്നു. ജങ്ക് ഫുഡിന്റെ അപകട വശങ്ങളെ പ്രതിപാദിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനവും പഴങ്കഞ്ഞി എങ്ങനെ ഉണ്ടാക്കാം എന്ന വിശദീകരണവും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha