അറുപതിന്റെ പടിവാതിലില്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളുടെ സൗഭാഗ്യം...!!
ഔദ്യോഗിക ജീവിതം കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളുടെ സൗഭാഗ്യം. കുഞ്ഞുണ്ടാവാന്‍ ഒട്ടേറെ ചികിത്സ ചെയ്തിട്ടും ഫലം കാണാതെ വിഷമിച്ചിരുന്ന എഴുത്തുകാരന്‍ വിഎസ് അനില്‍കുമാറിനും ഭാര്യ രത്‌നമ്മയ്ക്കുമാണ് 31 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാടക ഗര്‍ഭപാത്രത്തിന്റെ തുണയില്‍ ഇരട്ടകള്‍ പിറന്നത്.
1986-ല്‍ വിവാഹിതരായ ദമ്പതികള്‍ കുഞ്ഞുണ്ടാകാനായി ദീര്‍ഘകാലം ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നതിനിടയില്‍ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ച ദമ്പതികള്‍ ഒരു വര്‍ഷം മുമ്പ് ഏതാനും ചില സുഹൃത്തുക്കളുടെ പ്രേരണയില്‍ വാടക ഗര്‍ഭപാത്രം എന്ന ആശയത്തില്‍ വീണ്ടും പ്രതീക്ഷ അര്‍പ്പിക്കുകയായിരുന്നു. ചേരാനെല്ലൂര്‍ സൈമര്‍ ഫെര്‍ട്ടിലിറ്റി കഌനിക്കില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ക്ക് വേണ്ടി മുംബൈ സ്വദേശിനിയായ ഒരു യുവതി ഗര്‍ഭധാരണത്തിനും പ്രസവത്തിനും തയ്യാറായി. നോയ്ഡയിലെ ഒരു ഏജന്‍സി കണ്ടെത്തിയ യുവതി ബുധനാഴ്ച ഇവര്‍ക്ക് ഇരട്ടക്കുട്ടികളെ സമ്മാനിച്ചു. ഒരാണും പെണ്ണുമാണ് പിറന്നത്.
കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ് ഡീനായി വിരമിച്ച അനില്‍കുമാറിനും തളിപ്പറമ്പ് സര്‍ സെയ്ദ് കോളേജിലെ മലയാള വിഭാഗം മേധാവിയായി വിരമിച്ച രത്‌നമ്മയ്ക്കും ഇനിയുള്ളത് സന്തോഷത്തിന്റെ നാളുകളാണ്. കണ്ണൂര്‍ കണ്ണപുരത്താണ് ഇവര്‍ താമസിക്കുന്നത്. ഡോ. പരശുറാം ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. മലയാളത്തിലെ പ്രമുഖ കഥാകൃത്തുക്കളിലൊരാളായ വിഎസ് അനില്‍കുമാര്‍ ഒരു വര്‍ഷം മുമ്പാണ് വിവിധ എഴുത്തുകാരുടെ ആദ്യ കഥകള്‍ ഉള്‍പ്പെടുത്തി 'കടിഞ്ഞൂല്‍' എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കിയത്. അത് ഇപ്പോള്‍ അന്വര്‍ത്ഥമായി. പ്രമുഖ നിരൂപകനും ചിന്തകനുമായ എം.എന്‍. വിജയന്‍മാഷിന്റെ മകനാണ് അനില്‍കുമാര്‍.
https://www.facebook.com/Malayalivartha