നീന്തല്‍ മത്സരത്തില്‍ ഫെല്‍പ്‌സിനെ രണ്ട് സെക്കന്റ് വ്യത്യാസത്തില്‍ സ്രാവ് തോല്‍പ്പിച്ചു(വീഡിയോ)
ഒളിമ്പിക്സില്‍ നീന്തല്‍ക്കുളത്തിലെ താരം മൈക്കല്‍ ഫെല്‍പ്‌സിനെ മത്സ്യം തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയിലാണ് ഫെല്‍പ്‌സും ഒരു സ്രാവും തമ്മില്‍ മത്സരിച്ചത്. രണ്ട് സെക്കന്റ് വ്യത്യാസത്തില്‍ ഫെല്‍പ്‌സിനെ തോല്‍പ്പിച്ച് സ്രാവ് സ്വര്‍ണം നേടുകയും ചെയ്തു.100 മീറ്റര്‍ നീന്താന്‍ സ്രാവ് 36.1 സെക്കന്റെടുത്തപ്പോള്‍ ഫെല്‍പ്‌സിന് 38.1 സെക്കന്റ് വേണ്ടി വന്നു.
ഫെല്‍പ്‌സ് വേഴ്‌സസ് ഷാര്‍ക്ക് : ദ ബാറ്റില്‍ ഫോര്‍ ഓഷ്യന്‍ സുപ്രമസി എന്ന പേരില്‍ ഡിസ്‌കവറി ചാനലാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രേറ്റ് ഗോള്‍ഡ് ഗ്രേറ്റ് വൈറ്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും ഈ മത്സരം ചര്‍ച്ചയായിരുന്നു.
53 ഡിഗ്രിയോളം തണുത്ത വെള്ളത്തില്‍ അതീവ സുരക്ഷ സംവിധാനത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഇതിന് അനുസരിച്ചുള്ള സ്വിം സ്യൂട്ടായിരുന്നു ഫെല്‍പ്‌സ് ധരിച്ചത്. മോണോഫിനും (നീന്തുന്ന സമയത്ത് ധരിക്കുന്ന മത്സ്യത്തിന്റെ വാലു പോലെയുള്ള സാധനം) ഒരു മില്ലിമീറ്റര്‍ കട്ടിയുള്ള വെറ്റ് സ്യൂട്ടുമണിഞ്ഞാണ് ഫെല്‍പ്‌സ് നീന്തിയത്. ആദ്യ 25 മീറ്ററില്‍ സ്രാവും ഫെല്‍പ്‌സും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്രാവ് ഫെല്‍പ്‌സിനെ മറികടന്നു.
അമേരിക്കന്‍ നീന്തല്‍ ഇതിഹാസമായ ഫെല്‍പ്‌സിന്റെ അക്കൗണ്ടില്‍ 28 ഒളിമ്പിക് മെഡലുകളുണ്ട്. അതില്‍ 23 എണ്ണം സ്വര്‍ണമാണ്. ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരം, സ്വര്‍ണം നേടിയ താരം എന്നീ റെക്കോര്‍ഡുകളും ഫെല്‍പ്‌സിന്റെ പേരിലാണ്.
https://www.facebook.com/Malayalivartha