തന്റെ അഞ്ച് മാസമുള്ള പശുക്കുട്ടിക്ക് മെത്തയൊരുക്കുന്നു ഒരു വിധവ!
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു സെന്‍സേഷണലായ വാര്‍ത്തയാണ് കംബോഡിയയിലെ അഞ്ച് മാസം പ്രായമുള്ള പശുക്കുട്ടിയുടേത്.
അഞ്ച് മാസം പ്രായമുള്ള പശുക്കുട്ടിയെ വിധവയായ സ്ത്രീ കാണുന്നത് തന്റെ ഭര്‍ത്താവിന്റെ പുനര്‍ജന്മമായാണ്. കിം ഹാങ് എന്ന 74 കാരിയുടെ ഈ പശുക്കുട്ടിയെ കാണാന്‍ ഇപ്പോള്‍ ഇവരുടെ വീട്ടില്‍ ആളുകളുടെ തിക്കിത്തിരക്കാണ്. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്.
'ഞാന്‍ വിശ്വസിക്കുന്നത് ഈ പശുക്കുട്ടി എന്റെ ഭര്‍ത്താവിന്റെ പുനര്ജന്മമാണെന്നാണ്. അദ്ദേഹം എന്നോടൊപ്പം ഇപ്പോഴും ജീവനോടെ ഇരിക്കുന്നു'' കിംഹാങിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചിലാണ് ഈ പശുക്കുട്ടി ജനിച്ചത്.
പശുക്കുട്ടിക്ക് കിടക്കാന്‍ തടികൊണ്ട് കട്ടിലും നല്ല മെത്തയും തലയിണയുമൊക്കെ ഇവര്‍ ഒരുക്കിയിട്ടുണ്ട്. എവിടെ പോകുമ്പോഴും ഇവര്‍ ഈ പശുക്കുട്ടിയെയും കൂടെ കൂട്ടുന്നു. കംബോഡിയയിലെ 95% ബുദ്ധവിശ്വാസികളും മരിച്ചയാളുകള്‍ വീണ്ടും പുനര്‍ജനിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. ഈ പശുക്കുട്ടിയെ തന്റെ ജീവനുള്ളിടത്തോളം കാലം നന്നായി പരിപാലിക്കുമെന്ന് കിം ഹാങ് പറയുന്നു.
https://www.facebook.com/Malayalivartha