വികൃതമായ മുഖത്തോടു കൂടി ജനിച്ച ആടിനെ കണ്ട് ഭയന്ന നാട്ടുകാര്‍ പോലീസ് സഹായം തേടി
അര്‍ജന്റീനയിലെ സാന്‍ലൂയിസ് പ്രവിശ്യയില്‍ വികൃതമായ മുഖത്തോടു കൂടി ജനിച്ച ആടിനെ കണ്ട് ഭയന്ന നാട്ടുകാര്‍ പോലീസിനെ വിളിച്ചു. ഗ്ലാഡിസ്സ് ഒവെയ്‌ദോ എന്ന സ്ത്രീയുടെ വീട്ടിലാണ് വികൃതവും ഭയപ്പെടുത്തുന്നതുമായ മുഖമുള്ള ആട് ജനിച്ചത്.
എന്നാല്‍ ഇതിനൊപ്പം ജനിച്ച മറ്റൊരു ആടിന് സാധാരണ മുഖമാണുള്ളത്. ആടിന്റെ കണ്ണുകള്‍ പുറത്തേക്ക് ഉന്തിയ നിലയിലാണ്. എന്നാല്‍ ആടിന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഗ്ലാഡിസ് പറയുന്നു.
ഗ്ലാഡിസിന്റെ ബന്ധുവായ കുട്ടി എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ആടിന്റെ വ്യത്യസ്ത മുഖത്തോടെയുള്ള ജനനം വൈറലാകുകയായിരുന്നു. കണ്ണുകള്‍ ഉന്തിയ ആടിന്റെ വായ മനുഷ്യന്റേതിന് സമാനമാണ്.
മടങ്ങിയ ചെവിയാണുള്ളത്. മൂക്ക് അകത്തേക്ക് ചുരുങ്ങിയുമാണുള്ളത്. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആടിനെ കാണാന്‍ ഇപ്പോള്‍ ആളുകള്‍ തിക്കിത്തിരക്കുകയാണ്.
https://www.facebook.com/Malayalivartha