വൈ40 ഡീപ് ജോയി പൂള്; ഇതാണ് ലോകത്തിലെ ഏറ്റവും ആഴമുള്ള കുളം
ലോകത്തിലെ ഏറ്റവും ആഴമുള്ള കുളമാണ് വൈ40 ഡീപ് ജോയി പൂള്. ഇറ്റലിയിലെ മോണ്റ്റെഗോര്ട്ടോ ടെര്‍മെ എന്ന ഫോര്‍ സ്റ്റാര്‍ ഹോട്ടലിലാണ് ഈ കുളമുള്ളത്.
130 അടി ആഴമാണ് ഈ കുളത്തിനുള്ളത്. ഗല്ലമി നെറി എന്ന മുങ്ങല്‍ വിദഗ്ദന് സാഹസികമായി ഈ കുളത്തിലേക്ക് ചാടുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഇറ്റലിയിലാണ് ഈ ആഴമുള്ള കുളമുള്ളത്.
കഥകളിലും മറ്റും കാണുന്ന ആകൃതിയും ഘടനയുമാണ് ഈ കുളത്തിനുള്ളത്. ഈ കുളത്തിനുള്ളില്‍ 1.3 മീറ്റര്‍ താഴ്ച മുതല്‍ അവിടവിടെയായി പ്ലാറ്റ്ഫോമുകളും ഗുഹകളും നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനുള്ളിലുടെ നടന്നുപോകാനാവും.
32ഡിഗ്രി സെല്‍ഷ്യസാണ് ഇതിനുള്ളിലെ വെള്ളത്തിന്റെ താപനില. കുറച്ച് സാഹസികരായ ആളുകള്‍ക്ക് മാത്രമാണ് ഇവിടെ എത്താന്‍ സാധിക്കുന്നത്. നീന്തല്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഈ സാഹസിക കുളം ഇഷ്ടമാകും.
https://www.facebook.com/Malayalivartha