വെളിയിട വിസര്‍ജ്ജനരീതി മാറ്റിയാല്‍ സിംഗപ്പൂരിലേയ്ക്ക് കൊണ്ടു പോകാമെന്ന് ഓഫര്‍... ഒരു ദിവസം കൊണ്ട് 10,000 ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് ഒരു ഗ്രാമം
ഒരു ദിവസം കൊണ്ട് വെളിയിട വിസര്‍ജ്ജനത്തെ ഒരു പ്രദേശത്ത് നിന്നും ഇല്ലാതാക്കാന്‍ പറ്റുമോ?.. പറ്റുമെന്നും ഇല്ലെന്നും പല അഭിപ്രായങ്ങള്‍ ഉയര്‍ന്നേക്കാം. സാധാരണക്കാരില്‍ സാധാരണക്കാര്‍ മാത്രം തിങ്ങി താമസിക്കുന്ന ഒരു പ്രദേശത്തിന് ഈ യഞ്ജം അപ്രാപ്യമല്ലെന്ന് തെളിയിച്ചത് മഹാരാഷ്ട്രയിലെ ഒരു ഗ്രാമമാണ്. ഇവിടെ ഒരു ദിവസം കൊണ്ട് വെളിയിട വിസര്‍ജ്ജനത്തെ പടികടത്തി. ടോയ്‌ലറ്റിനായി 10,000 കുഴികളാണ് ഒരു ദിവസം കൊണ്ട് ഈ ഗ്രാമം നിര്‍മ്മിച്ചത്.
ഒക്‌ടോബര്‍ രണ്ടിന് മുമ്പായി വെളിയിട വിസര്‍ജജനം പൂര്‍ണമായി ഇല്ലാതാക്കാനുള്ള ക്യാംപെയ്ന്‍-ന്റെ ഭാഗമായി ആയിരുന്നു ഈ യഞ്ജം. ഒസ്മാനാബാദിലെ ഗ്രാമവാസികളാണ് ശുചിത്വ ഇന്ത്യ ലക്ഷ്യത്തിനായി അണിനിരന്നത്.
മറാത്തി പുതു വര്‍ഷമായ ഗുഡി പഡ്‌വ ഡേ യിലാണ് വെളിയിടവിസര്‍ജനരീതി തടയാനുള്ള മറാത്ത്‌വാഡ ക്യാംപെയ്ന്‍ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഒരു വീട്ടില്‍ ഒരു ടോയ്‌ലറ്റ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ മുന്നോട്ടുവെച്ചു ഒരു ആകര്‍ഷക തന്ത്രമായിരുന്നു, ഒരു ടോയ്‌ലറ്റ് നിര്‍മ്മിക്കൂ..സിംഗപ്പൂര്‍ സന്ദര്‍ശിക്കു' എന്നത്.
നറുക്കെടുപ്പിലൂടെ 32 ഗ്രാമവാസികളെ തിരഞ്ഞെടുക്കും.തിരഞ്ഞെടുത്തവരെ എല്ലാം ചിലവും വഹിച്ച് സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി കൊണ്ടു പോകും. ക്യാംപെയ്‌നിന്റെ അവസാന ദിവസം ടോയ്‌ലറ്റ് നിര്‍മ്മിച്ചു ഭാഗ്യം നേടിയ ആ 32 ഭാഗ്യവാന്മാര്‍ സിംഗപ്പൂരിലേയ്ക്ക് പറക്കും. എന്നാലും ഒരു ദിവസം കൊണ്ട് ടോയലറ്റിനായി 10,000 കുഴികള്‍ നിര്‍മ്മിച്ച ഈ ഗ്രാമവാസികളുടെ അര്‍പ്പണബോധത്തെ സമ്മതിക്കണം.
https://www.facebook.com/Malayalivartha