പാരിസ് നദീ തീരത്ത് കൂറ്റന്‍ തിമിംഗലം വന്നടിഞ്ഞതെങ്ങനെ? ഞെട്ടലോടെ നഗരവാസികള്‍
അവിശ്വസനീയമായ ഒരു കാഴ്ച കണ്ടുകൊണ്ടാണ് ശനിയാഴ്ച രാവിലെ പാരിസ് നഗരമുണര്‍ന്നത്.. 50 അടിയോളം നീളമുള്ള സ്‌പേം വേയ്ല്‍ സീന്‍ നദിയുടെ തീരത്തടിഞ്ഞിരിക്കുന്നു! വാര്‍ത്ത കേട്ടവര്‍ ഞെട്ടി. കാണാനെത്തിയവരുടെ കാര്യവും മറിച്ചായിരുന്നില്ല. സാധാരണ ഉപ്പു വെള്ളത്തില്‍ മാത്രം ജീവിക്കുന്ന കൂറ്റന്‍ തിമിംഗലം ശുദ്ധജലത്തില്‍ എങ്ങനെയെത്തിയെന്നതായിരുന്നു എല്ലാവരുടെയും സംശയം.
എന്നാല്‍ സംഭവസ്ഥലത്തെത്തിയവര്‍ക്ക് പിന്നീട് മനസിലായി ഇതൊരു യഥാര്‍ത്ഥ തിംമിംഗലമല്ല മറിച്ച് ഒരു കലാസൃഷ്ടിയാണെന്ന്! മനുഷ്യരുടെ ഇടപെടല്‍ മൂലം തിമിംഗലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആളുകളെ ബോധവല്‍ക്കരിക്കുകയായിരുന്നു ഈ കലാരൂപം കൊണ്ടുള്ള ലക്ഷ്യം. ഭീമാകാരനായ തിമിംഗലത്തെ ഇവിടെയെത്തിച്ചത് ബല്‍ജിയം ആര്‍ട്ട് കമ്പനിയായ ക്യപ്റ്റന്‍ ബൂമര്‍കളക്റ്റീവ് ആണ്.
യഥാര്‍ത്ഥ തിമിംഗലത്തോടു കിടപിടിക്കുന്നതായിരുന്നു ഈ തിമിംഗല രൂപം. കലാരൂപം കാണാനെത്തിയവരുടെ അഭിപ്രായത്തില്‍ മണം പോലും തിമിംഗലത്തിന്റേതായിരുന്നുവെന്നാണ് അഭിപ്രായം. നൂറുകണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.
തിമിംഗലങ്ങള്‍ക്ക് മനുഷ്യരുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അവയെക്കുറിച്ചു വ്യക്തമായി മനസിലാക്കാനും ഈ ഭീമന്‍ കലാസൃഷ്ടികൊണ്ടു സാധിച്ചെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍
https://www.facebook.com/Malayalivartha