വിലയറിയാതെ യുവതി മാറിയെടുത്തത് മൂന്ന് മില്യണ്‍ ഡോളര്‍ വിലവരുന്ന ഓര്‍ക്കിഡ്
മൂന്ന് മില്യണ്‍ ഡോളര്‍ വിലയുണ്ടെന്ന് അവകാശപ്പെടുന്ന ഓര്‍ക്കിഡ് ചെടിയുമായി ചൈനയിലെ പ്ലാന്റ് നഴ്‌സറിയില്‍ നിന്ന് യുവതി കടന്നുകളഞ്ഞത് പരിഭ്രാന്തി പരത്തി.
ചൈനയിലുള്ള പ്ലാന്റ് നഴ്‌സറിയില്‍ ഓര്‍ക്കിഡ് വാങ്ങാനെത്തിയതായിരുന്നു യുവതി. തനിക്കിഷ്ടപ്പെട്ട ഒന്ന് തിരഞ്ഞെടുത്ത് വില നല്‍കി കടയില്‍ നിന്നും ഇറങ്ങുമ്പോഴാണ് അപൂര്‍വ ഇനത്തിലുള്ള ഓര്‍ക്കിഡ് യുവതിയുടെ ശ്രദ്ധയില്‍ പെടുന്നത്. രണ്ടുചെടികളും ഒരേ വിലയില്‍ ഉള്ളതായിരിക്കുമെന്ന തെറ്റിദ്ധാരണയില്‍ യുവതി ആദ്യം വാങ്ങിയ ഓര്‍ക്കിഡ് കടയില്‍ വെച്ച് അപൂര്‍വ്വ ഇനത്തിലുള്ള ഓര്‍ക്കിഡ് ചെടിയുമെടുത്ത് നടന്നുനീങ്ങി.
യുവതി പോയി കുറേ സമയം കഴിഞ്ഞാണ് ചെടി നഷ്ടപ്പെട്ട വിവരം നഴ്‌സറി ഉടമ അറിയുന്നത്. പരിഭ്രാന്തനായ ഉടമ ഉടനെ പോലീസില്‍ വിവരമറിയിച്ചു. തന്നെ തേടി പോലീസ് വന്നപ്പോഴാണ് താനെടുത്തത് ഇത്രയും വിലയേറിയ ഓര്‍ക്കിഡ് ആണെന്ന് യുവതി തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ഓര്‍ക്കിഡ് അവര്‍ ഉടമയ്ക്ക് കൈമാറി. ഓര്‍ക്കിഡ് തിരിച്ചു നല്‍കിയതിനാല്‍ കടയുടമ പരാതി പിന്‍വലിച്ചു.
അപൂര്‍വ ഇനത്തിലുള്ള ഓര്‍ക്കിഡ് നഴ്‌സറിയില്‍ പ്രദര്‍ശനത്തിന് വെച്ചതായിരുന്നു. എട്ടുവര്‍ഷത്തോളമെടുത്താണ് ഈ ഓര്‍ക്കിഡ് വികസിപ്പിച്ചെടുത്തതെന്ന് നഴ്‌സറിയിലെ ജോലിക്കാരന്‍ പറയുന്നു.
പുതിയ ഓര്‍ക്കിഡ് തൈകള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന മാതൃസസ്യമാണത്രേ യുവതി മാറി എടുത്തത്. പത്തുരാജ്യങ്ങളില്‍ നിന്നായി തങ്ങള്‍ക്ക് നിരവധി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും മാതൃസസ്യം ലഭിച്ചില്ലായിരുന്നെങ്കില്‍ വലിയ നഷ്ടം സംഭവിക്കുമായിരുന്നെന്നും ജോലിക്കാരന്‍ പറയുന്നു.
https://www.facebook.com/Malayalivartha