ഗ്രാന്‍ഡ് ബിക്കിനി മത്സരത്തില്‍ 400 മുത്തശ്ശിമാര്‍, വീഡിയോ കാണൂ...
പ്രായമായവരെ പൊതുവേ എല്ലാ കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനാണ് നാമൊക്കെ ശ്രമിക്കാറുള്ളത്. എന്നാല്‍ ചൈനയിലെ ടിയാന്‍ജിന്നില്‍ മുത്തശ്ശിമാരെ പിന്നിലേക്ക് തള്ളുന്നവരല്ല. ഇതിന് തെളിവാണ് മുത്തശ്ശിമാര്‍ക്കായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ബിക്കിനി മത്സരം.
55 കഴിഞ്ഞ 400-ഓളം മുത്തശ്ശിമാരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. ഇത് മൂന്നാം വര്‍ഷമാണ് ഗ്രാന്‍ഡ് ബിക്കിനി മത്സരം ഇവിടെ സംഘടിപ്പിക്കുന്നത്. ഹെന്‍ടോങ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഈ ബിക്കിനി മത്സരം സംഘടിപ്പിച്ചത്.
വിവിധ നിറങ്ങളിലുള്ള ബിക്കിനി ധരിച്ചാണ് മുത്തശ്ശിമാര്‍ ഈ മത്സരത്തില്‍ പങ്കെടുത്തത്. മുത്തശ്ശിമാരുടെ വേദിയിലെ പ്രകടനം, ചിരി, ശരീരഭാഷ എന്നിവയൊക്കെ കണക്കിലെടുത്താണ് വിധികര്‍ത്താക്കള്‍ മാര്‍ക്കിട്ടത്. ക്യാന്‍സറില്‍ നിന്ന് മോചിതയായ മാ ജിങ് എന്ന 78-കാരിയാണ് മത്സരത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി.
ശാരീരികമായും മാനസികമായും ഈ മത്സരം തന്നെ ആരോഗ്യവതിയാക്കുന്നുവെന്നാണ് മാ ജിങ് ഈ മത്സരത്തെ കുറിച്ച് പറയുന്നത്. ഈ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ശരീരത്തിന് ഒരു വ്യായാമം കൂടിയാണ് ലഭിക്കുന്നതെന്ന് 62-കാരിയായ ഷാന്‍ സെങ് എന്ന മുത്തശ്ശി പറയുന്നു. മൂന്ന് വര്‍ഷമായി ഈ മത്സരത്തില്‍ പങ്കെടുക്കുന്നവരും ഉണ്ട്. സമ്മാനം ലഭിക്കുന്നതിനേക്കാള്‍ ഒരു മാറ്റം തന്നെയാണ് ഈ മുത്തശ്ശിമാര്‍ ആഗ്രഹിക്കുന്നതും.
https://www.facebook.com/Malayalivartha