ബിയര്‍ വീക്‌നെസ്സ് ആയവര്‍ക്ക് ഒരിടം!
മിക്കവര്‍ക്കും ചില്‍ഡ് ബിയര്‍ ഒരു വീക്കനെസ്സാണ്. എന്നാല്‍ കുടിക്കാന്‍ മാത്രമല്ല, കുളിക്കാനും നല്ലതാണ് എന്ന് അവകാശപ്പെടുകയാണ് ബ്യൂട്ടീഷനുകള്‍. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ 'ബിയര്‍ സ്പാ'യ്ക്കും തുടക്കം കുറിച്ചിരിക്കുകയാണ് അത്തരക്കാര്‍.
ഐസ്‌ലന്‍ഡിലാണ് ബിയര്‍ സ്പാകള്‍ക്ക് തുടക്കം കുറിക്കുന്നത്. ബ്‌ജോര്‍ഡബോഡിന്‍ എന്ന സ്പാ സെന്ററിലാണ് ബിയര്‍ ബാത് ഒരുക്കിയിരിക്കുന്നത്. കമ്പാലാ മരത്തടിയിലാണ് ബാത് ടബ്ബുകള്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 7 ടബ്ബുകളാണ് ഇവിടെ ഉള്ളത്.ഒരു ടബ്ബില്‍ 2 പേര്‍ വീതം ഒരു മണിക്കൂറില്‍ 14 പേര്‍ക്ക് ഒരുമിച്ച് ബിയര്‍ സ്പാ ചെയ്യാം. ഈ ടബ്ബില്‍, ബിയറിന് പുറമേ വെള്ളം, യീസ്റ്റ് എന്നിവയും ചേര്‍ക്കും. ഒപ്പം നല്ല ചില്‍ഡ് ബിയറും കുടിക്കാന്‍ കിട്ടും.
ബിയര്‍ ബാത്തിനായി ഏത് പ്രായക്കാര്‍ക്കും വരാം. എന്നാല്‍ 20 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ബിയര്‍ കുടിക്കാന്‍ നല്‍കുകയുള്ളു. 16 വയസ്സില്‍ താഴെയുള്ളവര്‍ മാതാപിതാക്കളോടൊപ്പം വന്നാല്‍ മാത്രമേ ഇവിടെ പ്രവേശനും ഉള്ളു. ഇതിന് പുറമേ മറ്റ് പല രുചികരമായ വിഭവങ്ങളും ഇവിടെ ലഭിക്കും. ഒപ്പം ചില ബിയര്‍ റിലേറ്റഡ് ഭക്ഷണങ്ങളും.മുടിക്കും, ചര്‍മ്മത്തിനും പുത്തനുണര്‍വ് പകരാന്‍ ബിയറിന് കഴിയും. 25 മിനിറ്റോളം ബിയറില്‍ മുങ്ങി കിടന്ന ശേഷം അടുത്ത 25 മിനിറ്റ് വിശ്രമ മുറിയില്‍ കിടക്കണം. ശരീരത്തില്‍ പറ്റിയ യീസ്റ്റ്ബിയര്‍ മിശ്രതത്തിന് അതിന്റെ ജാലവിദ്യകള്‍ പുറത്ത് കാണിക്കാന്‍ അല്‍പ്പം സമയം കൊടുക്കണം.
അകത്തെ ബിയര്‍ ടബ്ബുകള്‍ക്ക്, വലിയ പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് സ്പായ്ക്ക് പുറത്തും ഒരു കൂറ്റന്‍ ടബ് സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഒരേസമയം 8 മുതല്‍ 10 പേര്‍ക്ക് വരെ ഒരുമിച്ച് ഇരിക്കാം.ചുരുക്കത്തില്‍ ബ്‌ജോര്‍ഡബോഡിനിനല്‍ വന്നാല്‍ കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞ്, ശരീരത്തിന്റെ അകത്തും പുറത്തുമുള്ള ബിയറില്‍ ലയിച്ച് പ്രകൃതിയോട് അലിഞ്ഞ് ചേര്‍ന്നിങ്ങനെ ഇരിക്കാം. ഐസ്‌ലന്റിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഈ സ്പാ.
https://www.facebook.com/Malayalivartha