ഗ്യാസും സ്റ്റവ്വും ഒന്നും വേണ്ട ദുബായിലെ വെയില് മതി പാചകത്തിന്!
യു.എ.ഇയില്‍ എത്രയധികം ചൂടായിരിക്കുമെന്ന് ചിന്തിക്കാമോ..? ഒരു ഓംലെറ്റ് ചട്ടിയില്‍ ഒഴിച്ചാല്‍ പൊരിഞ്ഞ് വരും! അത്രയ്ക്കും ചൂടാണ് ഇപ്പോള്‍ ദുബായിയില്‍. ഫറ്റാഫീറ്റ് എന്ന എന്ന മീഡിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഒരു പോപ്പുലര്‍ അറബിക് കുക്കറി ചാനല്‍ ഇത്തരത്തിലുള്ള സംഭവം ഷൂട്ട് ചെയ്തത്.
ഒരു യുവാവ് കുറച്ചു നേരം വെയിലത്ത് വെച്ചിരുന്ന പാനില്‍ ഒരു മുട്ട പൊട്ടിച്ചൊഴിക്കുന്നതും അത് ഉടന്‍ തന്നെ പൊരിഞ്ഞ് വരുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. 50 ഡിഗ്രീ ചൂടിലാണ് സംഭവം. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
https://www.facebook.com/Malayalivartha