ഭര്‍ത്താവ് മരണപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യ കുഞ്ഞിന് ജന്മം നല്‍കി
2014 ഡിസംബറിലാണ് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥരായിരുന്ന വെന്‍ജിയന്‍ ലിയുവും റാഫേല്‍ റാമോസും പട്രോളിങ്ങിനിടെ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഡ്യൂട്ടിക്കിടെ ന്യൂയോര്‍ക്കില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു ലിയു.
വിവാഹം കഴിഞ്ഞ് മൂന്നു മാസം മാത്രമായ ആ സമയത്ത് ഭര്‍ത്താവ് കൊല്ലപ്പെട്ടപ്പോള്‍ വെന്‍ജിയന്‍ ലിയുവിന്റെ ഭാര്യ പെയ് ഷിയാ ചെന്‍ എന്ന 29-കാരി ആലോചിച്ചത് മരിച്ചു പോയ ഭര്‍ത്താവില്‍ നിന്നും എന്നെങ്കിലും തനിക്ക് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനാവുമോ എന്നാണ്. കാരണം അതിന് ഏതാനും ദിവസം മുമ്പ് ഭര്‍ത്താവ് വെന്‍ജിയന്‍ ലിയു അവളുടെ കൈയ്യിലേയ്ക്ക് ഒരു പെണ്‍കുഞ്ഞിനെ ഏല്‍പ്പിച്ചുകൊടുക്കുന്നതായി അവള്‍ സ്വപ്‌നം കണ്ടിരുന്നു.മാതാപിതാക്കളുടെ ഏകമകനായിരുന്ന വെന്‍ജിയന്‍ ലിയുവിന്റെ മരണത്തോടെ തങ്ങളുടെ കുടുംബത്തിന്റെ സന്തതിപരമ്പരകള്‍ ഇല്ലാതാവുന്നതിന്റെ വേദനയിലായിരുന്നു അപ്പോള്‍ വെന്‍ജിയന്‍ ലിയുവിന്റെ മാതാപിതാക്കള്‍.
ഭര്‍ത്താവിനെ അഗാധമായി സ്‌നേഹിച്ച ആ സ്ത്രീയുടെ ആഗ്രഹത്തെ പ്രാവര്‍ത്തികമാക്കാന്‍ ശാസ്ത്രലോകം മുന്‍കൈയെടുത്തതോടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ആ പോലീസുദ്യോഗസ്ഥന്റെ ജീവന്റെ ഒരംശം തന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലൂടെ ന്യൂയോര്‍ക്ക് പ്രെസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ പിറവി കൊണ്ടു.
അദ്ദേഹം ഞങ്ങളെ വിട്ടു പോയെങ്കിലും ഇന്നും ഞങ്ങളോടൊപ്പമുണ്ടെന്ന്കരുതുന്നു' എന്നാണ് ലിയുവിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ഭാര്യചെന്‍ പറഞ്ഞത്. ആ വാക്കുകള്‍ ഇന്ന് യാഥാര്ഥ്യമായിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവന്റെ ഒരംശമാണ് ഇന്ന് ചെന്നിന്റെ നെഞ്ചോട് ചേര്‍ന്നു കിടക്കുന്ന പൊന്നോമന മകള്‍ ആഞ്ചലീന.
1994-ല്‍ 12 വയസ്സ് പ്രായമുള്ളപ്പോഴാണ് ലിയുവും അച്ഛനും അമ്മയും ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്. ഇവരുടെ ഏകമകനായിരുന്നു ലിയു. ഏക മകന്‍ നഷ്ടപ്പെട്ട ദുഃഖത്തോടൊപ്പം തങ്ങളുടെ വംശമാകെ നിലച്ചു പോയ ദുഖത്തിലായിരുന്ന ആ അച്ഛനമ്മമാരോട് പിന്നീട് കൃത്രിമഗര്‍ഭധാരണത്തിനു ശ്രമിക്കുന്നതിനിടെ വിജയം കാണാതെ പോയ ശ്രമങ്ങളെ കുറിച്ചൊന്നും അറിച്ചതേയില്ല. ഇത്തവണ ഗര്‍ഭവതി ആയപ്പോഴും കുഞ്ഞു ജനിച്ചുകഴിഞ്ഞശേഷമാണ് അവരെ വിവരം അറിയിച്ചത്.
ചെന്നിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ശവസംസ്‌കാരത്തിനു മുമ്പ് ലിയുവിന്റെ ബീജം ശേഖരിച്ചിരുന്നു. കൃത്രിമ ബീജസങ്കലനം നടത്തി ഒത്തിരി തവണ പരാജയപ്പെട്ടെങ്കിലും ചെന്‍ പിന്‍വാങ്ങിയില്ല. ഒടുവില്‍ ആശുപത്രിയില്‍ പേരക്കുഞ്ഞിനെ കാണാന്‍ വന്ന ഇരുവര്‍ക്കും കരച്ചിലടക്കാന്‍ സാധിച്ചില്ല. നെഞ്ചോട് ചേര്‍ത്ത് വിതുമ്പിക്കൊണ്ടാണ് അവര്‍ തങ്ങളുടെ കൊച്ചു മകളെ വരവേറ്റത്.
മകള്‍ക്ക് ഒരുമാസം തികയുമ്പോള്‍ ലിയുവിന്റെ കുഴിമാടത്തിനരികില്‍ ചെന്ന്'ലിയൂ ഇതാ നിന്റെ മകള്‍' എന്ന് പറയാനായി കാത്തിരിക്കുകയാണ് ചെന്‍.
https://www.facebook.com/Malayalivartha