നമ്മളില്‍ ചിലര്‍ക്കെങ്കിലും മനസ്സാക്ഷിക്കുത്തിന് ഇടയാക്കും മൃഗങ്ങളുടെ ഈ പ്രവൃത്തി!
നമുക്കു ചുറ്റും മനുഷ്യത്വമില്ലായ്മയുടെ വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കയാണ്. മനുഷ്യര്‍ ചെകുത്താന്മാരായി മാറുന്ന ഈ കാലത്ത് മൃഗങ്ങളുടെ നല്ല പ്രവൃത്തികളെക്കുറിച്ച് പല വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. ന്യൂസ്‌ലന്‍ഡില്‍ നിന്ന് അത്തരം ഒരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മുയലുകളെ ചെമ്മരിയാടുകള്‍ തങ്ങളുടെ പുറത്ത് ഇരുത്തി സുരക്ഷിതമായ ഇടത്തെത്തിച്ച സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
64 കാരനായ ഫേര്‍ഗ് ഹോര്‍ണിന്റെ അയല്‍വാസിക്ക് 40 ചെമ്മരിയാടുകളാണ് ഉള്ളത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അയല്‍വാസി റഷ്യയിലേക്ക് പോയപ്പോള്‍ തന്റെ 40 ചെമ്മരിയാടുകളെ നോക്കണമെന്ന് ഫേര്‍ഗിനെ പറഞ്ഞേല്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. ചെമ്മരിയാടുകള്‍ പുറത്ത് മേഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഫേര്‍ഗ് ആ കാഴ്ച കണ്ടത്, ആടുകളുടെ കൂട്ടത്തില്‍ കറുത്ത തലയുള്ള ആടുകളും. അയല്‍വാസിയ്ക്ക് കറുത്ത ആട് ഇല്ലല്ലോയെന്ന് കരുതി ആടുകള്‍ അടുത്തെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഫേര്‍ഗ് ആ കാഴ്ച കണ്ടത്. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ മുയലുകളെ പുറത്ത് ഇരുത്തി കൊണ്ടു വന്നതായിരുന്നു ചെമ്മരിയാടുകള്‍. മൂന്നു മുയലുകളാണ് ഉണ്ടായിരുന്നത്.
ആദ്യം തനിക്ക് ഈ കാഴ്ച വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് ഫേര്‍ഗ് പറയുന്നു. ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്ന് അറിയാമായിരുന്നതു കൊണ്ടാണ് താന്‍ ഫോണില്‍ ചിത്രമെടുത്തതെന്നും വീഡിയോ എടുത്തതെന്നും ഫേര്‍ഗ് പറയുന്നു. തുടര്‍ന്ന് ഈ ചിത്രങ്ങളും വീഡിയോയും കൊച്ചുമക്കള്‍ക്ക് ഫേര്‍ഗ് അയച്ചു കൊടുത്തു. മുഴുവന്‍ നനഞ്ഞു കുതിര്‍ന്ന അവസ്ഥയിലായിരുന്നു മുയലുകള്‍, എങ്കിലും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായ ഇടത്തെത്തിയ ആശ്വാസം അവയുടെ മുഖത്ത് ഉണ്ടായിരുന്നുവെന്ന് ഫേര്‍ഗ് പറയുന്നു. പിറ്റേ ദിവസം വെള്ളമിറങ്ങിയപ്പോള്‍ മുയലുകള്‍ തിരികെ പോയതായി ഫേര്‍ഗ് പറയുന്നു. ഫേര്‍ഗ് കൊച്ചുമക്കള്‍ക്ക് അയച്ച ചിത്രങ്ങള്‍ അവര്‍ പത്രങ്ങളിലും ഫെയ്‌സ്ബുക്കിലും നല്‍കുകയായിരുന്നുവെന്നും ഫേര്‍ഗ് പറഞ്ഞു.
https://www.facebook.com/Malayalivartha