ആ പിഞ്ചുകുഞ്ഞിനോട് 'മനുഷ്യത്വം' കാട്ടിയത് തെരുവുനായകള്‍ മാത്രം!
ജനങ്ങളെ ആക്രമിക്കുന്നു എന്നതിന്റെ ഏറെ പഴികേട്ടവരാണ് തെരുവുനായകള്‍. ഇപ്പൊഴിതാ മനുഷ്യര്‍ക്കു പോലും തോന്നാത്ത മനുഷ്യത്വം കാട്ടി ഹീറോ പരിവേഷം നേടിയിരിക്കുകയാണ് കൊല്‍ക്കത്തയിലെ ഒരു പറ്റം തെരുവുനായകള്‍.
കൊല്‍ക്കത്തയിലെ ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് തുണയായത് ഒരു സംഘം തെരുവുനായ്ക്കളാണ്. സ്‌റ്റേഷനിലെ ബെഞ്ചിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടത്.
സമീപം ഒരു കുപ്പി പാലും ഡയപ്പറും വച്ചിട്ടാണ് മാതാപിതാക്കള്‍ കടന്നത്. കുഞ്ഞിന്റെ സമീപത്തുകൂടി കടന്നുപോയ നൂറുകണക്കിനാളുകള്‍ ഈ കാഴ്ച കണ്ടെങ്കിലും മുഖം തിരിച്ചു പോകുകയായിരുന്നു.
കുട്ടിയ്ക്ക് ആരും തുണയില്ലാതായപ്പോഴാണ് എല്ലാവരും അറപ്പോടെയും വെറുപ്പോടെയും മാത്രം കാണുന്ന തെരുവു നായ്ക്കള്‍ രക്ഷകരായി എത്തിയത്. ഇവര്‍ കുട്ടിക്കു ചുറ്റും നിലയുറപ്പിക്കുകയായിരുന്നു.
പിന്നീട് ആര്‍പിഎഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മിഹിര്‍ ദാസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ സ്‌റ്റേഷനില്‍ നിന്നു സുരക്ഷിതമായി മാറ്റി. ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം കുഞ്ഞിനെ ചൈല്‍ഡ്‌ലൈനിനു കൈമാറുകയായിരുന്നു.
കഴിഞ്ഞ വര്‍ഷവും സമാന സംഭവം നടന്നിരുന്നു. കാരണം ചവറ്റു കുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഏഴു ദിവസം പ്രായമുള്ള കുട്ടിയ്ക്ക് സംരക്ഷകരായി മാറിയത് തെരുവ് നായ്ക്കളായിരുന്നു. ആരെങ്കിലും വന്ന് കുട്ടിയെ രക്ഷിക്കുന്നതു വരെ മറ്റു മൃഗങ്ങളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുകയായിരുന്നു ഇവര്‍. മനുഷ്യര് പോലും മനുഷ്യത്വം കാണിക്കാത്ത ഇന്നത്തെ കാലത്ത് അവരെക്കാളും ഭേദം മൃഗങ്ങള്‍ ആണെന്നുള്ളതിന്റെ തെളിവാണ് ഈ സംഭവം.
https://www.facebook.com/Malayalivartha