നഗ്നത ആഘോഷമാക്കി ആളുകളെ ഒന്നടങ്കം ഞെട്ടിച്ച് ഒരു യുവതി
നഗ്നത ആഘോഷമാക്കി യുവതി തിരക്കേറിയ റോഡിലൂടെ നടന്നപ്പോള്‍ കണ്ടു നിന്നവര്‍ ചിത്രങ്ങള്‍ എടുത്തു. ഉത്തര ഇറ്റലിയിലെ ബൊലോഗ്ന പട്ടണത്തിന്റെ തിരക്കേറിയ റോഡിലൂടെ അസാധാരണത്വം ഒട്ടമില്ലാതെയാണ് ആ പെണ്‍കുട്ടി നടന്നു പോയത്. അവളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു. മറ്റുള്ളവരില്‍ നിന്ന് അവളെ വ്യത്യസ്തയാക്കിയത് അവര്‍ പൂര്‍ണ്ണനഗ്നയായിരുന്നു എന്നതായിരുന്നു.
വളരെ ആത്മവിശ്വാസത്തോടെയുള്ള പെണ്‍കുട്ടിയുടെ ഈ പോക്ക് കണ്ട ഒരാള്‍ ഇങ്ങനെയാണ് ചോദിച്ചത് '' നീ എതെങ്കിലും ബെറ്റില്‍ തോറ്റതു കൊണ്ടാണോ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത് ? '' അതിന് പെണ്‍കുട്ടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, ''എനിക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ ആവശ്യമില്ല''.
ഇത്രയും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും പൊതുജനങ്ങളുടെ മുന്നിലൂടെ നഗ്നയായി നടന്ന പെണ്‍കുട്ടി ഏത് രാജ്യക്കാരിയാണെന്നോ അവളുടെ പേര് എന്താണെന്നോ വ്യക്തമല്ല. കൈയ്യില്‍ വെളുത്ത ഒരു ബാഗും. കാതുകളില്‍ ഒരു ഹെഡ്ഫോണും ഉണ്ടായിരുന്നു. തിരക്കേറിയ റോഡ് മറികടന്ന് റെയില്വേസ്റ്റേഷനിലേക്കാണ് ഈ പെണ്‍കുട്ടി പോയത്.
എന്ത് കൊണ്ടാണ് ഈ പെണ്‍കുട്ടി നഗ്നയായി നടന്നതെന്ന് വ്യക്തമല്ല. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രശസ്തിക്ക് വേണ്ട് എന്തൊക്കെയാണ് ആളുകള്‍ കാട്ടി കൂട്ടുന്നതെന്ന് ഒരു വിഭാഗം പ്രതികരിച്ചപ്പോള്‍, അവള് സുന്ദരിയാണെന്നാണ് മറ്റൊരു കൂട്ടര് പറഞ്ഞത്.
https://www.facebook.com/Malayalivartha