വലിച്ചെറിഞ്ഞ മാലിന്യക്കുപ്പികളാല്‍ ഒരു ബോട്ട്!
പ്രകൃതിയെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കിന്റെ അനിയന്ത്രിതമായ വര്‍ധനവ് ആവാസ വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുന്നു എന്നത് വാസ്തവമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് മലിനമാകുന്നത് ജലാശയങ്ങളാണെന്നതില്‍ തര്‍ക്കമില്ല.
അടുത്തിടെ ബ്രിട്ടനിലെ ഒരു പറ്റം പ്രകൃതി സ്‌നേഹികള്‍ തങ്ങളുടെ കടല്‍ തീരങ്ങളില്‍ അടിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് മനോഹരമായ ഒരു വലിയ ബോട്ട് നിര്‍മ്മിച്ചു. തുടര്‍ന്ന് ബ്രിട്ടനിലെ മരാസിയൊണ്‍ ബീച്ചില്‍ ഇവ നീറ്റിലിറക്കുകയും ചെയ്തു.
ബ്രിട്ടന്‍ തീരങ്ങളില്‍ മാത്രം എന്തുമാത്രം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകാന്‍ വേണ്ടി മാത്രമാണ് ഇവര്‍ ഈ ബോട്ട് നിര്‍മ്മിച്ചത്. രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ എല്ലാ പൗരന്മാരും ശ്രമിക്കണമെന്നും ഈ പ്രകൃതി സ്‌നേഹികള്‍ പറയുന്നു.
https://www.facebook.com/Malayalivartha