കാടിനു നടുവിലൂടെ പോയ ട്രക്ക് ആന തടഞ്ഞുനിര്‍ത്തി; എന്തിന്?
കാടിനു നടുവിലുള്ള പാതയിലൂടെ കടന്നുപോയ ട്രക്ക് കാട്ടാന തടഞ്ഞുനിര്‍ത്തി. ട്രക്കിലുണ്ടായിരുന്നവര്‍ പ്രാണഭീതിയില്‍ ഇരിക്കവേ ആരുടെയും കരളലിയിക്കുന്ന ദൃശ്യമായിരുന്നു പിന്നീട് കണ്ടത്. ട്രക്കിനു പിന്നിലെ വാഹനത്തില്‍ വന്നവരാണ് ഈ ദൃശ്യം പകര്‍ത്തി പുറത്തുവിട്ടത്.
പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡനാപൂരിലുള്ള ഘര്‍ബേട്ട വനത്തിനു നടുവിലുള്ള റോഡിലാണ് സംഭവം നടന്നത്. നിറയെ ഉരുളക്കിഴങ്ങ് കയറ്റിയ ലോറി കടന്നുപോകുന്നതിനിടെ, റോഡിലിറങ്ങിയ ഒറ്റയാന്‍ ട്രക്ക് തടഞ്ഞുനിര്‍ത്തി. ഏതു നിമിഷവും എന്തും സംഭവിച്ചേക്കാമെന്ന ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളായിരുന്നു. കുറച്ചുനേരം ലോറിക്ക് സമീപം നിന്ന ആന പെട്ടെന്ന് തുമ്പിക്കൈ നീട്ടി ലോറിയുടെ മുകളില്‍ നിന്ന് ടാര്‍പോളിന്‍ നീക്കി ഉരുളക്കിഴങ്ങുകള്‍ പെറുക്കി തിന്നുകയായിരുന്നു.
ആനയെ വഴിയില്‍ നിന്ന് നീക്കാന്‍ ആളുകള്‍ ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. എന്നാല്‍ അവന് ഒരു കുലുക്കവുമില്ലായിരുന്നു. ബംഗാളില്‍ വന്യമൃഗങ്ങളും ജനങ്ങളും തമ്മിലുള്ള പ്രശ്‌നം പതിവാണ്. വനഭുമിയിലെ കയ്യേറ്റം പരിധി കടന്നതോടെയാണ് ഈ പ്രശ്‌നങ്ങള്‍ വര്‍ധിച്ചത്.
https://www.facebook.com/Malayalivartha