ഒരു മുത്തശ്ശി 88-ാമത്തെ വയസ്സില്‍ സ്കൈ ഡൈവിംഗ് താരമായി!
പ്രായമായി എന്ന ഒറ്റ കാരണം പറഞ്ഞ് ചടഞ്ഞ് കൂടിയിരിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ് ഈ 88-കാരി മുത്തശ്ശി. തന്റെ അവസാന ആഗ്രഹങ്ങളുടെ ലിസ്റ്റില്‍ ഇവര്‍ എഴുതി ചേര്‍ത്ത ഒന്നായിരുന്നു സ്കൈ ഡൈവിംഗ്.
മേരി ഹോളോ എന്ന ഈ മുത്തശ്ശിയെ ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത് ''ക്രേസി മുത്തശ്ശി'' എന്നാണ്. ടൊറന്റോയിലാണ് മുത്തശ്ശി സ്കൈ ഡൈവിംഗ് നടത്തിയത്.
തുടക്കത്തില്‍ വിമാനത്തില്‍ നിന്നു ചാടാന്‍ ഒന്നറച്ചുവെങ്കിലും വളരെ മനോഹരവും അതോടൊപ്പം സമാധാനപരവുമായിരുന്നു തന്റെ ഈ സാഹസമെന്നാണ് പിന്നീട് മുത്തശ്ശി പറഞ്ഞത്.
കഴിഞ്ഞ നാല് വര്‍ഷമായി തന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ മുത്തശ്ശി. തന്റെ അമ്മയ്ക്ക് ഭയമില്ലെന്നും എല്ലാം ഒരു ചലഞ്ചായി ആണ് കണക്കാക്കുന്നതെന്നും മുത്തശ്ശിയുടെ മകള്‍ സൂസന് പറയുന്നു.
സൂസന്റെ ഭര്‍ത്താവ് മരിച്ചിട്ട് 30 വര്‍ഷമായി വീണ്ടും വിവാഹിത ആകാന്‍ തനിക്ക് താല്പര്യമില്ലെന്നും, ഒറ്റയ്ക്കുള്ള ജീവതമാണ് ഇഷ്ടമെന്നുമാണ് സൂസന് പറയുന്നത്.
തന്റെ അമ്മയുടെ 90-ാമത്തെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനും കാറോട്ടമത്സരത്തില്‍ തയ്യാറെടുക്കാനും കാത്തിരിക്കുകയാണ് ഇവരിപ്പോള്‍. ഒരിക്കലും പ്രായമാകില്ലെന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് ചെയ്യാനുമാണ് ഈ മുത്തശ്ശി പറയുന്നത്.
https://www.facebook.com/Malayalivartha