സ്വര്‍ണ്ണക്കടയിലെ ചില്ല് അടിച്ചുതകര്‍ത്ത് മോഷണത്തിന് ശ്രമിച്ചെങ്കിലും...എന്തു പറ്റിയെന്നറിയാന്‍ വീഡിയോ കാണൂ...
സ്വര്‍ണ്ണക്കടയിലെ ചില്ല് പൊട്ടിച്ച് മോഷണത്തിന് ശ്രമിച്ച കള്ളന്മാര്‍ക്ക് കടയിലെ ചില്ല് കൂടിന്റെ ഉറപ്പിനോട് അവസാനം അടിയറവ് പറയേണ്ടി വന്നു. മലേഷ്യയിലെ ഒരു സ്വര്‍ണ്ണക്കടയിലായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ചാണ് മോഷ്ടാക്കളുടെ സംഘം കടയിലെത്തിയത്. സംഘത്തില്‍ ഉണ്ടായിരുന്നത് നാല് പേരാണ്. കടയിലെത്തിയ ഇവര്‍ സ്വര്‍ണ്ണം വെച്ചിരിക്കുന്നത് മൂടപ്പെട്ടിരുന്ന ചില്ല് പെട്ടി അടിച്ചു പൊട്ടിച്ച് സ്വര്‍ണ്ണവുമായി കടന്നു കളയാനാണ് ശ്രമിച്ചത്.
എന്നാല്‍ മോഷ്ടാക്കള്‍ ചുറ്റിക കൊണ്ട് ശക്തമായി അടിച്ചിട്ടും ചില്ല് പൊട്ടിക്കാന്‍ സാധിച്ചില്ല. രണ്ട് മോഷ്ടാക്കള്‍ ചേര്‍ന്നാണ് ചുറ്റിക കൊണ്ട് തുടര്‍ച്ചയായി ചില്ല് അടിച്ചത്. എന്നാല്‍ നേരിയ തോതില്‍ ചില്ല് പൊട്ടുക മാത്രമാണ് ചെയ്തത്. പോളികാര്‍ബൊണേറ്റ് ജ്യൂവലറി ഗ്ലാസാണ് സ്വര്‍ണ്ണക്കടയില്‍ ഉപയോഗിച്ചിരുന്നത്. ഗ്ലാസിനേക്കാളും, പ്ലാസ്റ്റിക്കിനെക്കാളും പത്ത് മടങ്ങ് ഉറപ്പാണ് ഇതിനുള്ളത്. നിരന്തര പരിശ്രമത്തിലും ചില്ലുകൂട് പൊട്ടാതിരുന്നതിനാല്‍ അവസാനം മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ചു പോകേണ്ടി വന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കടയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മോഷ്ടാക്കള്‍ക്ക് ജ്യൂവലറിയില്‍ നിന്ന് യാതൊന്നും എടുക്കാന്‍ സാധിച്ചില്ല. ഡിസ്‌പ്ലേ കൗണ്ടര്‍ ഭാഗികമായി തകര്‍ക്കാന്‍ മാത്രമാണ് സാധിച്ചത്. കൗണ്ടറിന്റെ നിര്‍മ്മാണത്തിനായി കട രണ്ടാഴ്ച അടച്ചിടുമെന്നും, അതിന് ശേഷം പഴയതു പോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കടയുടമ വ്യക്തമാക്കി.
https://www.facebook.com/Malayalivartha