ഒന്നും കാണാന്‍ പറ്റാതെ വിമാനത്തിന്റെ വിന്‍ഡ്‌സ്‌ക്രീന്‍;എന്നിട്ടും ആ പൈലറ്റ് അവരെ സുരക്ഷിതമായി നിലത്തിറക്കി
ഈ വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് ഇത് രണ്ടാം ജന്മമാണ്. പൈലറ്റ് നടത്തിയ ധീരോചിതമായ ഇടപെടല്‍ മൂലം മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. തുര്‍ക്കിയിലെ അറ്റ്‌ലസ് ഗ്ലോബല്‍ എന്ന എയര്‍ലൈനിലാണ് ഭീതിജനകമായ സംഭവങ്ങള്‍ അരങ്ങേറിയത്. കനത്ത മഴയുടെയും ഇടിമിന്നലിന്റെയും അനന്തരഫലമായി ഒരു ഗോള്‍ഫ് പന്തിന്റെ അത്രയും വലിപ്പമുള്ള ഒരു ആലിപ്പഴം വന്ന് വിമാനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ മുന്നിലെ ഗ്ലാസ് മുഴുവന്‍ പൊട്ടി ദൃശ്യങ്ങളൊന്നും കാണാന്‍ പറ്റാത്ത സ്ഥിതിയിലായി.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പേടിച്ച് നിലവിളിച്ചു. 127 യാത്രക്കാരാണ് ആ സമയം വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ മനസാന്നിധ്യം കൈവിടാന്‍ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ അക്കോപോവ് തയ്യാറായില്ല. റഡാറില്‍ ഇസ്താന്‍ബുളിലെ അറ്റതുര്‍ക്ക് എയര്‍പോര്‍ട്ട് റണ്‍വേ തെളിഞ്ഞതും തന്റെ ആത്മധൈര്യം വീണ്ടെടുത്ത് വിമാനം നിലത്തേക്ക് ഇറക്കുകയായിരുന്നു.
മുന്‍ഭാഗം പൊട്ടിപ്പൊളിഞ്ഞ് ഇരുന്ന ഫ്‌ലൈറ്റ് ചെരിഞ്ഞും മറ്റും കൃത്യമായി റണ്‍വേയില്‍ തന്നെ ക്യാപ്റ്റന്‍ ഇറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതര്‍.ധീരമായ ഈ പ്രവൃത്തിയ്ക്ക് യുക്രൈന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ ഓഫ് കറേജ് പുരസ്‌ക്കാരവും അക്കോപ്പോവിന് നല്‍കി. ഇത് തങ്ങളുടെ രണ്ടാം ജന്മം എന്നാണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ഈ സംഭവത്തെകുറിച്ച് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha