ദരിദ്രകര്‍ഷകന്‍ മണ്ണില്‍ വിളയിച്ചത് പൊന്നല്ല, വജ്രം...!
വിളനാശത്തിലൂടെ കൃഷിയില്‍ കനത്ത നഷ്ടം നേരിട്ട ദരിദ്ര കര്‍ഷകന് ഒടുവില്‍ മണ്ണ് നല്കിയത് സൗഭാഗ്യത്തിന്റെ വജ്രക്കട്ടി! മധ്യപ്രദേശിലെ ബുണ്ടേല്‍ഖണ്ഡിലുള്ള സുരേഷ് യാദവിനാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് മണ്ണില്‍നിന്നു ലഭിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വിളനാശം ഉണ്ടായിട്ട് കടുത്ത പ്രതിസന്ധിയിലായിരുന്നു സുരേഷും കുടുംബവും. കൃഷിയിലൂടെ കുടുംബത്തിന്റെ ചെലവുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് മറ്റൊരു മേഖലയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സുരേഷ് യാദവ് തീരുമാനിച്ചത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൈനിംഗ് പ്രദേശം 250 രൂപയ്ക്കാണ് ഇയാള്‍ പാട്ടത്തിനെടുത്തത്. പകല്‍ കൃഷിയില്‍ ശ്രദ്ധചെലുത്തുന്ന യാദവ് അതിരാവിലെയും വൈകുന്നേരവും പാട്ടത്തിനെടുത്ത പ്രദേശത്ത് കുഴിയെടുത്തു ഭാഗ്യം പരീക്ഷിച്ചു. ആഴ്ചകള്‍ പലതു കഴിഞ്ഞെങ്കിലും തങ്കമോ വജ്രമോ ഡയമണ്ടോ കണ്ടെത്താനായില്ല. എന്നാല്‍ സുരേഷ് തളര്‍ന്നില്ല. നന്നേ ചെറുപ്പത്തില്‍ കൃഷിപ്പണിക്കിറങ്ങിയ തന്നെ മണ്ണ് ചതിക്കില്ലെന്ന വിശ്വാസത്തില്‍ ആഴങ്ങളിലേക്ക് കുഴിയെടുത്തു.
സുരേഷിന്റെ വിശ്വാസം തെറ്റിയില്ല. വെട്ടിത്തിളങ്ങുന്ന 5.82 കാരറ്റ് ഡയമണ്ടാണ് മണ്ണ് ആ കര്‍ഷകനു സമ്മാനിച്ചത്. മികച്ച ഗുണനിലവാരമുള്ള ജം ഡയമണ്ടാണ് കര്‍ഷകന് ലഭിച്ചതെന്നും വിപണിയില്‍ ഇതിന് 20 ലക്ഷം രൂപ വിലവരുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha